പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും.... ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇനി ഈജിപ്തിലേക്ക് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇനി ഈജിപ്തിലേക്ക് പുറപ്പെടും.
പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈജിപ്തിലെത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ അമേരിക്കന്‍ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടിരുന്നു.
ഇന്ത്യയിലെ ഡിജിറ്റല്‍ രംഗത്ത് 10 ബില്ല്യന്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖില്‍ കാമത്ത്, വൃന്ദ കപൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
യുഎസ് സന്ദര്‍ശനത്തെ സവിശേഷമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വരും തലമുറകള്‍ക്കായി ഈ ഭൂമിയെ മികച്ച സ്ഥലമാക്കി മാറ്റാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് കമല ഹാരിസും പറഞ്ഞു.ഇതാദ്യമായാണ് മോദി ഈജിപ്ത് സന്ദര്‍ശിക്കുന്നത്.
"
https://www.facebook.com/Malayalivartha

























