മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ശനിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ശനിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വംശീയ കലാപം തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തെ ഡല്‍ഹിയിലത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനു പിന്നാലെയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. അതേസമയം, യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രിയില്ലാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂരിലെ വിഷയത്തേക്കാളും യോഗത്തെക്കാളും പ്രധാനമന്ത്രിക്ക് പ്രധാനം മറ്റുള്ളവയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
അതേസമയം 50 ദിവസമായി മണിപ്പൂര്‍ കത്തുമ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചു. പ്രധാനമന്ത്രി രാജ്യത്ത് ഇല്ലാത്ത സമയത്ത് തന്നെ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നു. വ്യക്തമാണ്, ഈ കൂടിക്കാഴ്ച പ്രധാനമന്ത്രിക്ക് പ്രധാനമല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
സംസ്ഥാനത്ത് കലാപം ഉടലെടുക്കുന്നത് മെയ് മൂന്നിനാണ്. മെയ്‌തെയ് വിഭാഗത്തിന്റെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒടുവില്‍ കലാപത്തില്‍ കലാശിച്ചത്.
"
https://www.facebook.com/Malayalivartha

























