ബിജെപിക്കെതിരെ 17 പ്രതിപക്ഷ കക്ഷികളുടെ സഖ്യനീക്കം, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ഒരു ചേരിയായി പട നയിക്കുക വമ്പൻ നേതാക്കൾ, ഈ പടപ്പുറപ്പാടിൽ കോൺഗ്രസ് പച്ചപിടിക്കുമോ?

ബിജെപിക്കെതിരെ 17 പ്രതിപക്ഷ കക്ഷികളുടെ സഖ്യനീക്കം നരേന്ദ്ര മോദിയെ വീഴ്ത്താനുള്ള സാധ്യത എത്രത്തോളം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ വമ്പൻ നേതാക്കളാണ് ഒരു ചേരിയായി പട നയിക്കുക. ഈ പടപ്പുറപ്പാടിൽ കോൺഗ്രസ് പച്ചപിടിക്കുമോ അതോ ഒലിച്ചുപോകുമോ എന്നതും ഏറെ പ്രസക്തമായ വിഷയമാണ്. ബിജെപിക്കും മോദിയ്ക്കുമെതിരെ നിലകൊള്ളുന്നവരിൽ മമത ബാനർജിയും അരവിന്ദ് കേജരിവാളും എംകെ സ്റ്റാലിനും ഉൾപ്പെടെ നേതാക്കളുണ്ട്. ഇവർക്കൊപ്പം കോൺഗ്രസുമുണ്ട്.
കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്ന പ്രധാന നേതാവ് രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ സോണിയ ഗാന്ധിയോ എന്നതൊന്നും വ്യക്തമല്ല. മോദിക്കെതിരെ പടനയിച്ചുവരുന്ന നേതാക്കളിൽ നാലു പ്രമുഖ നേതാക്കൾ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ്. ഇവരിൽ മമതാ ബാനർജിക്കും അരവിന്ദ് കേജരിവാളിനും പ്രധാനമന്ത്രിയാകാൻ ഒടുങ്ങാത്ത മോഹവുമായി നീങ്ങുന്നവരുമാണ്. തെരഞ്ഞെടുപ്പ് വരുന്നതിനു മുന്നേ ഈ 17 കക്ഷികളിൽ എത്രപേർ തല്ലിപ്പിരിയും എന്നതാണ് കണ്ടറായാനുള്ളത്. തുടക്കത്തിൽതന്നെ അരവിന്ദ് കേജരിവാൾ ആലോചനാ യോഗത്തിൽ ഉടക്കിട്ടു എന്നാണ് പുറത്തുവരുന്ന വിവരം.
പട്നയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന നാലു മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും ബിജെപി സഖ്യത്തിനുമെതിരെ ദേശീയതലത്തിൽ ഒരുമിച്ചുപോരാടാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്. ഈ 17 അംഗസഖ്യത്തിലെ പല പാർട്ടികളും മുൻപ് ബിജെപിയോടൊപ്പം നിലകൊണ്ടവരും ഏതു നിമിഷവും രാഷ്ട്രീയ നിലപാടുകൾ മാറ്റുന്നവരുമാണ് എന്നതാണ് ആശങ്കകൾക്ക് വഴി തെളിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് ഏപ്രിലിൽ നിതീഷ്‌കുമാറുമായി ആലോചിച്ച് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവച്ചത്. കഴിഞ്ഞ ദിവസം പാട്റ്റയിൽ ചേർന്ന യോഗത്തിനു തുടർച്ചയായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ അടുത്ത മാസം 12ന് യോഗം ചേരുമെന്നും സഖ്യത്തിന്റെ പൊതു അജണ്ട യോഗത്തിൽ അന്തിമമാക്കുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞിട്ടുണ്ട്.മമത, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കെജ്രിവാൾ, ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ
നിതീഷകുമാറായിരുന്നു അധ്യക്ഷൻ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ വ്യക്തമാക്കിയ. പക്ഷെ യോഗത്തിൽ പങ്കെടുത്ത ഏറെ നേതാക്കളും പ്രധാനമന്ത്രിമോഹം ഉള്ളിൽ പേറി നടക്കുന്നവരാണ്.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇവർ ബിജെപിയെ തോൽപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഈ പാർട്ടികൾക്ക് ലോക്സഭയിൽ 200 ൽ താഴെ സീറ്റുകളേ ഉള്ളൂ. ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന് ലോക്സഭയിൽ 54 എംപിമാരാണുള്ളത്.ഇപ്പോൾ ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും വിജയങ്ങളും രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യ്ക്കുള്ള പ്രതികരണവും ഉയർത്തിക്കാട്ടി, ശക്തമായ തിരിച്ചുവരവിന്റെ പ്രതീക്ഷയിലാണ് കോൺഗ്രസ്. ഉത്തർപ്രദേശിലെ മറ്റെല്ലാവരും സമാജ്വാദി പാർട്ടിയെ പിന്തുണയ്ക്കുന്നതും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതും പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ ശക്തി പ്രദേശത്തെ പ്രതിപക്ഷ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് മമത നേരത്തെ പറഞ്ഞിരുന്നു.
200 ഓളം സീറ്റുകളിൽ ബിജെപിയുമായി കോൺഗ്രസിന് നേരിട്ട് ഏറ്റുമുട്ടലുണ്ടെന്നും ആ സീറ്റുകളിൽ എല്ലാവരും പിന്തുണയ്ക്കണമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചില സീറ്റുകളിൽ നിർണായകമായി മാറാൻ സാധിക്കുന്ന ബഹുജൻ സമാജ് പാർട്ടിയുടെ മായാവതി യോഗത്തിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായി.
ജഗൻ മോഹൻ റെഡ്ഡിയും ചന്ദ്രബാബു നായിഡുവും നവീൻ പട്നായിക്കും ചന്ദ്രശേഖർ റാവുവും ജനതാദളും വിട്ടുനിൽക്കുന്നതും ശ്രദ്ധേയമാണ്. എന്നിവരും ഹാജരാകാത്തവരിൽ ഉൾപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ ആം ആദ്മി പാർട്ടി ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലായി പതിനഞ്ചിലേറെ ലോക് സഭാ സീറ്റുകൾ പിടിക്കാൻ സാധ്യതയുണ്ട്. മമതാ ബാനർജി ബംഗാളിൽ 35 സീറ്റുകളിൽ വിജയം ഉറപ്പാക്കും. തമിഴ് നാട്ടിലും പോണ്ടിച്ചേരിയിലുമായി 30 സീറ്റുകൾ ഡിഎംകെ സ്വന്തമാക്കും. കോൺഗ്രസ് 60 സീറ്റുകളിൽ വിജയിച്ചേക്കാം. ഈ സാചര്യത്തിൽ ഇങ്ങനെയൊരു മുന്നണിയിൽ നിന്ന ആര് പ്രധാനമന്ത്രിയാകും എന്നതിൽ യാതൊരു വ്യക്തതയുമില്ല. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ പ്രതീക്ഷ വയ്ക്കുന്നു. ഈ സംസ്ഥാനങ്ങളിലും വിശാലസഖ്യം ബിജെപിക്കെതിരെ അണിനിരക്കുമോ എന്നതിൽ വ്യക്തതയില്ല.
https://www.facebook.com/Malayalivartha

























