ആറ് ദിവസത്തെ അമേരിക്ക, ഈജിപ്ത് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് ദിവസത്തെ അമേരിക്ക, ഈജിപ്ത് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തി . പുലർച്ചെ ഒരു മണിയോടു കൂടെ ഡൽഹി വിമാനത്താവളത്തിലെത്തുകയായിരുന്നു . ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കുകയായിരുന്നു .
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 20-നാണ് പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചത്. ജൂൺ 21 ന് 9-ാമത് അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടന്ന യോഗ സെഷനും പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായി . അമേരിക്കൻ കോൺഗ്രസിൽ പങ്കെടുത്തു.
വൈറ്റ് ഹൗസിൽ നടത്തിയ സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുത്തു. അമേരിക്കൻ സന്ദർശനത്തിൽ നിരവധി കമ്പനി സിഇഒ മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ് ബേസോസ്,ടെസ്ല സിഇഒ എലോൺ മസ്ക് എന്നിവർ മോദിയെ കണ്ടിരുന്നു.
https://www.facebook.com/Malayalivartha

























