Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

സെന്തിലിനെ വെട്ടിയ ഗവര്‍ണര്‍ നീക്കം;പിന്നില്‍ കളിച്ചത് അമിത് ഷാ,ഒടുവില്‍ പണികിട്ടുമെന്ന ഘട്ടത്തില്‍ ഉത്തരവ് പിന്‍വലിക്കല്‍,അണ്ണാമലൈയ്ക്ക് ചുവടുറപ്പിക്കാന്‍ സെന്തില്‍ വീഴണം,രാഷ്ട്രീയ പക ഇങ്ങനെ

30 JUNE 2023 08:31 PM IST
മലയാളി വാര്‍ത്ത

സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഗവര്‍ണര്‍ ഉത്തരവിറക്കുന്നു ഇതോടെ സ്റ്റാലിനും ഡിഎംകെയും ഇളകുന്നു. എന്നാല്‍ പൊടുന്നനെ സെന്തിലിനെ വെട്ടിയ നടപടി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി തന്നെ മരവിപ്പിക്കുന്നു. മണിക്കുറുകള്‍ക്കുള്ളില്‍ നടന്ന ആ രാഷ്ട്രീയക്കളി എന്തായിരുന്നു. നടന്നത് ഗവര്‍ണര്‍ കളിയല്ല അമിത് ഷായുടെ കൈവിട്ട കളിയായിരുന്നു. അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ പിന്നീട് ഗവര്‍ണറുടെ പിന്മാറ്റവും. സെന്തില്‍ ബാലാജിയെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിന് വേണ്ടി തന്നെയാണ് തമിഴകത്ത് ഇഡിയെ ഇറക്കിയതും. എന്നാല്‍ ഇഡി അറസ്റ്റ് ചെയ്തിട്ടും സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് ബാലാജി ഔട്ടായില്ല. പകരം വകുപ്പില്ലാ മന്ത്രിയായ് സെന്തിലിനെ മന്ത്രിസഭയില്‍ തന്നെ ചേര്‍ത്തുനിര്‍ത്തി സ്റ്റാലിന്‍. അതിന് സ്റ്റാലിന് കൃത്യമായ രാഷ്ട്രീയമുണ്ട്. ഒടുവില്‍ ഗവര്‍ണറെ ഇറക്കി വെട്ടാന്‍ നോക്കി, അതും നടന്നില്ല നടപടി മരവിപ്പിക്കേണ്ടി വന്നു.

തമിഴ്‌നാട്ടിലെ പ്രബലനായ നേതാവാണ് സെന്തില്‍ ബാലാജി. ഒരുതരത്തില്‍ ബാലാജിയെ തമിഴ്‌നാട് ബിജെപി നേതൃത്വം ഭയക്കുന്നു എന്ന് പറയണം. ഉള്‍ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരുറപ്പിച്ച നേതാവാണ് സെന്തില്‍ ബാലാജി. കര്‍ഷക കുടുംബത്തില്‍ ജനിച്ച ബാലാജി ഗൗണ്ടര്‍ വിഭാഗത്തിന് സ്വാധീനമുള്ള കോയമ്പത്തൂര്‍,സേലം,ഈ റോഡ് ഈ പ്രദേശങ്ങള്‍ അടക്കിഭരിക്കുന്ന നേതാവാണ്. അണ്ണാ ഡിഎംകെയും ബിജെപിയും ഒരുപോലെ ലക്ഷ്യംവെക്കുന്ന മേഖലയാണ് കൊങ്കുനാട്. സെന്തില്‍ ബാലാജിയ്‌ക്കെതിരെ കച്ചെകട്ടി ഇറങ്ങിയ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈയ്ക്ക് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ സെന്തില്‍ വീഴണം. സെന്തിലിന്റെ സ്വന്തം നാടായ കരൂര്‍ ജില്ലയിലെ അറുവാക്കുറിച്ചിയില്‍ മത്സരിച്ച കെ അണ്ണാമലൈ കനത്ത തോല്‍വിയേറ്റുവാങ്ങി. സെന്തില്‍ തന്റെ കരുത്ത് തെളിയിച്ച കൊങ്കുനാട് മേഖലയില്‍ തന്നെയാണ് തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് വേരുറപ്പിക്കേണ്ടതും.

സെന്തില്‍ ബാലാജിയോട് അമിത് ഷായ്ക്ക് രാഷ്ട്രീയ വിരോധം മാത്രമല്ല ഒരു വ്യക്തിവിരോധം കൂടിയുണ്ട്. ഷാ ചെന്നൈയില്‍ ഐത്തിയപ്പോള്‍ വൈദ്യുതി നിലച്ചു. വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി ആയിരുന്നല്ലോ. അമിത് ഷാ വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ തെരുവ് വിളക്കുകള്‍ അണഞ്ഞു. തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായി. ഇതില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ രാഷ്ട്രീയ വല്‍ക്കരിക്കേണ്ടതില്ല സാങ്കേതിക തകരാറാര്‍ മാത്രമാണിത് 40 മിനിറ്റ് കൊണ്ട് പ്രശ്‌നം പരിഹരിച്ചുവെന്നും ബാലാജി തിരിച്ചടിച്ചു. എന്നാല്‍ ബിജെപി പാളയം ഇതിനെ ഇപ്പോഴും ബാലാജിയുടെ രാഷ്ട്രീയ പകപോക്കലായ് തന്നെ കാണുന്നു.

സെന്തിലിനെ തൊട്ടാല്‍ കൊങ്കുനാട്ടിലെ ജനങ്ങള്‍ ശക്തമായ് പ്രതികരിയ്ക്കും ഇത് ബിജെപിയ്ക്ക് തിരിച്ചടിയാണ്. അതാണ് പെട്ടെന്ന് തന്നെ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് വെട്ടിയ നടപടി പെട്ടെന്ന് ഗവര്‍ണര്‍ മരവിപ്പിച്ചത്. സെന്തിലിനെതിരായ നടപടിയില്‍ ഗവര്‍ണര്‍ക്കും ഒപ്പം ബിജെപിയ്ക്കും കാലിടറുമെന്നായപ്പോഴായിരുന്നു പിന്മാറ്റം. രാഷ്ട്രീയ പ്രത്യാഘാത ഉറപ്പായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ പിന്നോട്ട് പോയത്. മുഖ്യമന്ത്രിയോട് പോലും ചോദിക്കാതെയായിരുന്നു ഗവര്‍ണര്‍, ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയത്. ഡിഎംകെ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നതായിരുന്നു ഈ തീരുമാനം. തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറുടെ തീരുമാനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് നിയമപരമായി ഡിഎംകെയ്ക്ക് നേട്ടമാകും. ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചെന്ന പരാമര്‍ശം കോടതിയില്‍ നിന്നുണ്ടായാല്‍ അത് വലിയ തിരിച്ചടിയാകും. അതാണ് ഷാ ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (50 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (56 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends