വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരില്‍ കനത്ത ജാഗ്രത തുടരുന്നു....ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരില്‍ കനത്ത ജാഗ്രത തുടരുന്നു....ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ മൊബൈല്‍- ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടിയിട്ടുണ്ട്. മിക്കയിടങ്ങളിലും സംഘര്‍ഷാവസ്ഥ രൂക്ഷമായി തന്നെ നിലനില്‍ക്കുന്നു.
സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി സൈനിക വിന്യാസങ്ങളില്‍ കൂടുതല്‍ ഏകോപനം നടത്താനായി തീരുമാനമായി. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല കരസേന, അര്‍ധസൈനിക വിഭാഗങ്ങളില്‍ ഓരോ വിഭാഗങ്ങള്‍ക്കായി നല്‍കാനായി തീരുമാനമായി. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം എട്ടു വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























