പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു... മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്

പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു... മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്ബംഗളൂരുവില്‍ ഈ മാസം 13,14 തീയതികളില്‍ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്.
എന്നാല്‍, കര്‍ണ്ണാടക, ബിഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നെന്നാണ് യോഗം മാറ്റിവച്ചതെന്നാണ് ജെഡിയു വക്താവ് കെ.സി. ത്യാഗി പ്രതികരിച്ചത്. അതേസമയം, ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും സംസാരിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനാണ് അഭിപ്രയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത്. അതിനിടെ എന്‍സിപിയിലുണ്ടായ പ്രശ്‌നങ്ങള്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha

























