മണിപ്പൂര്‍ കലാപത്തില്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി.... വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം, മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍

മണിപ്പൂര്‍ കലാപത്തില്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് വ്യക്തമാക്കി സോളിസിറ്റര്‍ ജനറല്‍ .
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇപ്പോഴത്തെ കലാപത്തിന് പിന്നില്‍ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുന്‍ സമരനായിക ഇറോം ഷര്‍മിള ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























