പുതുതായി വന്ന എൻസിപി അജിത് പവാർ വിഭാഗമുൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്നും മന്ത്രിമാരുണ്ടാകുമെന്ന ഊഹാപോഹങ്ങൾ ശക്തം; പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും ആർഎസ്എസ് നേതൃത്വവുമായും അന്ന് ചർച്ച നടത്തിയത് ഈ കാര്യത്തിൽ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സമ്പൂർണ ക്യാബിനെറ്റ് യോഗം കൂടി കഴിഞ്ഞിരിക്കുകയാണ്. ഗതി മൈതാൻ കൺവൻഷൻ സെന്ററിലായിരുന്നു യോഗം. വർഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുകയുണ്ടായി.
പുതുതായി വന്ന എൻസിപി അജിത് പവാർ വിഭാഗമുൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്നും മന്ത്രിമാരുണ്ടാകുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. പ്രത്യേകിച്ചും ഇവർ വന്നിരിക്കുന്നത് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുമാണ് .
ഇതിനു മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും ആർഎസ്എസ് നേതൃത്വവുമായും കഴിഞ്ഞയാഴ്ച ചർച്ച നടത്തിയത് എന്നാണ് കിട്ടുന്ന സൂചന. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ 3 മേഖലാ യോഗങ്ങൾ ബിജെപി സംഘടിപ്പിക്കുന്നുണ്ട്. മാത്രമല്ല ഈ മേഖല യോഗത്തിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കമിടാനുമായി ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
കേന്ദ്രക്യാബിനെറ്റിൽ അഴിച്ചുപണിയുണ്ടാകുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് നിർണായകമായ യോഗം കൂടിയിരിക്കുന്നത്. ഓരോ വകുപ്പുകളുടെയും മന്ത്രിമാരെ കുറിച്ച് വിലയിരുത്തലുകൾ നടത്തി. വിവിധ വകുപ്പു സെക്രട്ടറിമാർ പദ്ധതികളെ കുറിച്ച് വ്യക്തമായ അവലോകനം നടത്തി. ഇതേ പോലെ മുൻപും സമ്പൂർണ യോഗങ്ങൾ ചേർന്നിരുന്നു. രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും വി.മുരളീധരൻ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങൾ ശക്തമാണ്.
https://www.facebook.com/Malayalivartha

























