ചന്ദ്രനിലേക്കുള്ള യാത്രയിൽ ഒരു പടി കൂടി കടന്നു ;ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയർത്തൽ വിജയകരം; അടുത്തമാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിടും; ഓഗസ്റ്റ് 23-ലെ സോഫ്റ്റ് ലാൻഡിംഗിലേക്ക് ഉറ്റുനോക്കി രാജ്യം

ഐഎസ്ആർഒയുടെ പ്രതീക്ഷകൾക്കനുസൃതമായി കുതിപ്പ് തുടരുകയാണ് ചന്ദ്രയാൻ-3 . നാം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന രാജ്യം ഉറ്റുനോക്കിയ ആ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പങ്കുവെക്കാനുള്ളത്. ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയർത്തൽ വിജയകരമായിരിക്കുന്നു എന്ന സന്തോഷകരമായ വിവരമാണ് പുറത്തുവരുന്നത്. അടുത്തമാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിടും ചന്ദ്രനിലേക്ക് യാത്ര തുടങ്ങും .
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭ്രമണപഥം ഉയർത്തൽ വിജയകരമായത്. ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 12 മണിക്ക് ഒരു മണിക്കും ഇടയിലാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങുന്നത്. ചന്ദ്രനിലേക്കുള്ള യാത്രയിൽ ഒരു പടി കൂടി നാം കടന്നിരിക്കുകയാണ്. ഇന്നത്തെ വിജയം കൂടെ ഉറ്റുനോക്കുകയായിരുന്നു ഐഎസ്ആർഒ.
ഇതോടെ ചന്ദ്രയാൻ-3 ഭൂമിക്ക് മുകളിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തിയിരിക്കുകയാണ് . ഇതിന് ശേഷമുള്ള ദിനങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചുയരും. ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലാണ്. ഇത് അകലെയെത്തുമ്പോൾ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും. അത് കഴിഞ്ഞ് തിരികെ ഭൂമിക്ക് അരികിലേക്ക് എത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂൾ ജ്വലിപ്പിക്കും. ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി കുതിക്കുന്നത് . അങ്ങനെ ഓഗസ്റ്റ് 23-ന് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആർഒ നിഗമനം.
https://www.facebook.com/Malayalivartha


























