Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം പൊരുതി നേടിയ വിജയത്തിന് ഇന്ന് 24 വയസ്... കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഇന്ന് രാജ്യത്തിന്റെ ആദരമര്‍പ്പിക്കും

26 JULY 2023 10:16 AM IST
മലയാളി വാര്‍ത്ത

കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം പൊരുതി നേടിയ വിജയത്തിന് ഇന്ന് 24 വയസ്... കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഇന്ന് രാജ്യത്തിന്റെ ആദരമര്‍പ്പിക്കും. നുഴഞ്ഞ് കയറ്റം നടത്തിയ പാകിസ്താന്‍ സൈന്യത്തെയും തീവ്രവാദികളെയുമാണ് ഓപ്പറേഷന്‍ വിജയിലൂടെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയത്.


രാജ്യാന്തര തീവ്രവാദത്തിനും പരമാധികാര ലംഘനത്തിനും മാപ്പില്ലെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നിലപാട് ആവര്‍ത്തിക്കുന്ന കാലത്താണ് ഈ വര്‍ഷത്തെ കാര്‍ഗില്‍ വിജയ് ദിവസ് രാജ്യം ആഘോഷിക്കുന്നത്.

സമുദ്ര നിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലെ യുദ്ധഭൂമിയില്‍ പട നയിച്ച് ജയിച്ച ഇന്ത്യ തിരിച്ച് പിടിച്ചത് ഭൂമി മാത്രമായിരുന്നില്ല. 1999 മെയ് അഞ്ചിന് അതിര്‍ത്തി ലംഘിച്ച് തീവ്രവാദികളെ കൂട്ടുപിടിച്ച് പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് അഞ്ച് സൈനികരുടെ ജീവനായിരുന്നു.

ടോലോലിങ് മലനിരകളും ടൈഗര്‍ ഹില്‍സും തിരിച്ച് പിടിച്ച് ഇന്ത്യന്‍ സൈന്യം മുന്നേറ്റം തുടര്‍ന്നതോടെ ജനറല്‍ പര്‍വേസ് മുഷാറഫ് നയിച്ച പാക് സൈന്യം മുട്ടുമടക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് സൈന്യം പരാജയം സമ്മതിച്ചു.

പാക് പ്രധാന മന്ത്രി നവാസ് ശരീഫ് സൈന്യം കാര്‍ഗിലില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അമേരിക്ക സഹായം നിരസിച്ചതും യുദ്ധത്തിന്റെ ഉത്തരവാദിത്വം പാകിസ്താന് ആണെന്ന് ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നിലപാട് സ്വീകരിച്ചതും അന്താരാഷ്ട്ര വേദികളില്‍ പാകിസ്താന് തിരിച്ചടിയായി.

എന്നാല്‍ അതിനോടകം ഇന്ത്യക്ക് നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. കാര്‍ഗില്‍ ഹീറോ ക്യാപ്റ്റന്‍ വിക്രം ബത്ര ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യം 'യേ ദില്‍ മാംഗെ മോര്‍' ഇന്ത്യന്‍ സൈന്യത്തിന് മാത്രമല്ല രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇന്നും ഊര്‍ജമാണ്. ല്ലാവര്‍ഷവും രാജ്യം ജൂലൈ 26ന് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുമ്പോള്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് രാഷ്ട്രപതിയും പ്രധാന മന്ത്രിയും ആദരമര്‍പ്പിക്കും.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (16 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends