കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍, ലോക്കോ പൈലറ്റ് മരിച്ച നിലയില്‍...

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍, ലോക്കോ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കെ.കെ.ഭാസ്‌കരന്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആയി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയ ഭാസ്‌കരന്‍ ഇന്നു രാവിലെ 5.10നു പുറപ്പെടുന്ന ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റ് ആയി പോകേണ്ടതായിരുന്നു.
ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്, ലോക്കോ റണ്ണിങ് റൂമില്‍ ജീവനക്കാര്‍ വിളിക്കാനായി എത്തിയപ്പോള്‍ അദ്ദേഹത്തെ അനക്കമില്ലാത്ത നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി.
രാവിലെ 6.20ന് പുറപ്പെടുന്ന കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന്, ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ചുമതല നല്‍കി. കഴിഞ്ഞ ദിവസം രാത്രി കണ്ണൂരില്‍ എത്തിയ ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ ചുമതലയും നല്‍കി.
"
https://www.facebook.com/Malayalivartha


























