Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടരമാസത്തോളം ഇന്ത്യ നടത്തിയ സൈനിക നടപടി; 527 ഇന്ത്യൻ സൈനികരുടെ ത്യാഗം; കര, നാവിക, വ്യോമസേനകൾ ഒന്നിച്ച് പങ്കാളികളായ യുദ്ധം; ഇന്ന് 24–ാം കാർഗിൽ വിജയ് ദിവസ്!!!

26 JULY 2023 04:16 PM IST
മലയാളി വാര്‍ത്ത

ഒരു യഥാർത്ഥ സൈനികൻ യുദ്ധം ചെയ്യുന്നത് തന്റെ മുന്നിലുള്ളതിനെ വെറുക്കുന്നതുകൊണ്ടല്ല, മറിച്ച് തന്റെ പിന്നിലുള്ളതിനെ സ്നേഹിക്കുന്നതിനാലാണ്'-ഗിൽബേർട്ട് കെ ചെസ്റ്റേഴ്സ്റ്റൺന്റെ വാക്കുകൾ ആണിത്. ഈ വാക്കുകൾ ഇന്ന് ഓർക്കാൻ ഒരു കാരണമുണ്ട് .

ഇന്ന് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ദിനമാണ്. ഇന്നാണ് കാർഗിൽ വിജയ് ദിവസ്’ !!! കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ ഓർമ്മ ദിനം. 24–ാം കാർഗിൽ വിജയദിനം .1999ലെ ശൈത്യകാലത്തു പാക്ക് പട്ടാളം തീവ്രവാദികളുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. ഇവരെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ രണ്ടരമാസത്തോളം ഇന്ത്യ നടത്തിയ സൈനിക നടപടി . പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു ഇന്ത്യ.

ജൂലൈ 26ന് കാർഗിലിൽ വിജയം ഉറക്കെ പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓർമയാണു കാർഗിൽ വിജയ് ദിവസമായി ഇന്ത്യ ആചരിക്കുന്നത്.1999 മെയ് മുതൽ ജുലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.

അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിൽ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചിരുന്നു . ഈ സാഹചര്യം നോക്കിയാണ് പാക്കിസ്ഥാൻ പട്ടാളക്കാർ അതിർത്തി കടന്നെത്തിയത്‌. ഓപ്പറേഷൻ ബദർ എന്ന പേരിലായിരുന്നു പാകിസ്ഥാന്റെ അന്നത്തെ ആ നീക്കം.72 ദിവസത്തോളമായിരുന്നു യുദ്ധം നീണ്ട് നിന്നത്. കര, നാവിക, വ്യോമസേനകൾ യുദ്ധത്തിൽ പങ്കാളികളായി

527 ഇന്ത്യൻ സൈനികർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്റെ 453 സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന അവസാന യുദ്ധമായിരുന്നു കാർഗിലിൽ നടന്നത്. ഈ വർഷം കാർഗിൽ വിജയ് ദിവസിന്റെ 24-ാം വാർഷികമാണ്. 1999 ജുലൈ 26 ന് ഇന്ത്യ യുദ്ധത്തിൽ വിജയിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിക്കുയായിരുന്നു.

കാർഗിൽ യുദ്ധത്തെ കുറിച്ച് പറയുമ്പോൾ വിസ്മരിക്കാനാകാത്ത രണ്ടു പോരാട്ടങ്ങൾ ആണ് ടോളോലിംഗ് പോരാട്ടവും, ടൈഗർ ഹിൽ യുദ്ധവും. ആദ്യത്തെ പ്രധാന പോരാട്ടമായിരുന്നു ടോളോലിംഗിൽ നടന്നത്. ടോളോലിംഗിലും സമീപ പ്രദേശങ്ങളിലുമായി നുഴഞ്ഞുകയറിയ പാക്സൈന്യത്തെ തുരത്താൻ ഇന്ത്യൻ സേനയുടെ രാജ്പുത്താന റൈഫിൾസിന്റെ രണ്ടാം ബറ്റാലിയൻ സൈന്യമായിരുന്നു യുദ്ധത്തിന് ഇറങ്ങിയത്. 

പാറക്കെട്ടുകളും ഇടുങ്ങിയ വഴികളും അസഹനീയമായ കാലാവസ്ഥയും പോരാട്ടം കൂടുതൽ പ്രതിസന്ധികൾ സൃഷ്ട്ടിച്ചു. നീണ്ട ദിവസത്തെ പ്രത്യാക്രമണത്തിനൊടുവിൽ 1999 ജൂൺ 13 ന് ടോളോലിംഗ് തിരിച്ച് പിടിച്ചതായി സൈന്യം അറിയിച്ചു. കാർഗിൽ യുദ്ധത്തിലെ മറ്റൊരു സുപ്രധാനമായ പോരാട്ടമായിരുന്നു പോയിന്റ് 5353 എന്നും ടൈഗർ ഹിൽ യുദ്ധം പാക് സൈന്യവും തീവ്രവാദികളും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തമ്പടിച്ചു . തുടർന്ന് ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ആഴ്ചകളോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിൽ പാക്ക് സൈനികരെ പുറത്താക്കി ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഇന്ത്യ പിടിച്ചെടുത്തു . ടൈഗർ ഹിൽ തിരിച്ചുപിടിച്ചത്, കാർഗിൽ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (15 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends