ആഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കും; ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും; ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിയ ശേഷം പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും; ആഗസ്റ്റ് 17 നിർണായകം

ചന്ദ്രയാൻ മൂന്നിന്റെ 5 ഭ്രമണപഥം ഉയർത്തലും വളരെ വിജയകരമായി പര്യവസാനിച്ചിരിക്കുകയാണ്. ഇനി എന്താണ് അടുത്ത ഘട്ടം എന്താണ് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇനി നാം ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് ഓഗസ്റ്റ് 17 ആം തീയതിയിലേക്കാണ്. അന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നടക്കാൻ പോവുകയാണ് അതെന്താണ് എന്നത് നമുക്ക് വിശദമായി നോക്കാം;
ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുകയാണ്. ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങുന്നത് എന്നാണ് നിഗമനം . ആഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും.
ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിയശേഷം പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ നടക്കുന്നത്. അതായത് ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെട്ടു കഴിഞ്ഞാൽ പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്.
രാജ്യം ആകാംഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 ന് സോഫ്റ്റ് ലാൻഡിങ്ങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്, ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്തായിട്ടാണ് .
ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിക്കും. ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി, 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ്, ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha


























