കാർഗിൽ വിജയ് ദിവസ്, ഇന്ത്യയിലെ ധീരന്മാരുടെ വീരഗാഥയെ ഓർമ്മിപ്പിക്കുകയാണ്; അവർ എന്നും പ്രചോദനമായി നിലനിൽക്കും; കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം കാർഗിൽ വിജയ് ദിവസ്, ഇന്ത്യയിലെ ധീരന്മാരുടെ വീരഗാഥയെ ഓർമ്മിപ്പിക്കുകയാണ്. അവർ എന്നും രാജ്യക്കാർക്ക് പ്രചോദനമായി നിലനിൽക്കുകയാണ്. ഈ പ്രത്യേക ദിനത്തിൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ വണങ്ങി വന്ദിക്കുന്നു. ഇന്ത്യ നീണാൾ വാഴട്ടെ! എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ .
അതേസമയം 1999ലെ ശൈത്യകാലത്തു പാക്ക് പട്ടാളം തീവ്രവാദികളുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. ഇവരെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ രണ്ടരമാസത്തോളം ഇന്ത്യ നടത്തിയ സൈനിക നടപടി . പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു ഇന്ത്യ. ജൂലൈ 26ന് കാർഗിലിൽ വിജയം ഉറക്കെ പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓർമയാണു കാർഗിൽ വിജയ് ദിവസമായി ഇന്ത്യ ആചരിക്കുന്നത്.
1999 മെയ് മുതൽ ജുലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിൽ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചിരുന്നു . ഈ സാഹചര്യം നോക്കിയാണ് പാക്കിസ്ഥാൻ പട്ടാളക്കാർ അതിർത്തി കടന്നെത്തിയത്. ഓപ്പറേഷൻ ബദർ എന്ന പേരിലായിരുന്നു പാകിസ്ഥാന്റെ അന്നത്തെ ആ നീക്കം.
https://www.facebook.com/Malayalivartha


























