കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചു; കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയ് പ്രമേയം അവതരിപ്പിക്കും; പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് ഇന്നും ബഹളം

മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ഇന്ന് അരങ്ങേറിയത് നിർണായകമായ കാര്യങ്ങളാണ്. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിക്കുകയുണ്ടായി . കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയ് പ്രമേയം അവതരിപ്പിക്കും . ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ചർച്ചയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുവാനാണ് നീക്കം . പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള ബഹളം ഇന്നും മുഴങ്ങി കേട്ട്. ഇരു സഭകളിലും ഇന്നും നടപടികൾ തടസപ്പെടുന്ന കാഴ്ച്ചയാണ് സാധിച്ചത് .
അവിശ്വാസ പ്രമേയ നോട്ടീസ് സഖ്യം തെളിയിക്കാനല്ലെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞിരുന്നു. നീതി ഉറപ്പാക്കാനാണ് മണിപ്പൂരിന് നോട്ടീസ് നല്‍കിയത്. മണിപ്പൂരിനെ പ്രധാനമന്ത്രി അവഗണിക്കുന്നത് തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നതെന്നും ഗൊഗോയ് വ്യക്തമാക്കി . കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്, കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് .
പന്ത്രണ്ട് മണിക്ക് നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു . ഇതോടെ നോട്ടീസ് പരിഗണിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോ എന്ന് സ്പീക്കർ പരിശോധിച്ചു . ചർച്ചയ്ക്കുള്ള തീയതി നിശ്ചയിച്ച് അറിയിക്കാം എന്ന് പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം നോട്ടീസ് നല്‍കിയത്, പ്രധാനമന്ത്രിയുടെ പ്രസ്താവന ഉറപ്പാക്കാനായിരുന്നു.
രാഹുൽ ഗാന്ധിയും ഇല്ലാത്ത സാഹചര്യത്തിൽ അവിശ്വാസ ചർച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം എടുത്തു. . ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്. അവിശ്വാസം പരാജയപ്പെടുമെങ്കിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രമേയം നൽകുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























