ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിന്റെ ആദ്യ ഘട്ടത്തിലെ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ ‘യശോഭൂമി’ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ രാജ്യത്തിനായി ഏറ്റവും വലിയ ഒരു കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററർ തുറന്ന് കിട്ടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ നമ്മുടെ ഇന്ത്യയിൽ തുറന്നിരിക്കുകയാണ് .രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന കെട്ടിട സമുച്ചയം ആയ , ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിന്റെ ആദ്യ ഘട്ടത്തിലെ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ ‘യശോഭൂമി’ പ്രധാനമന്ത്രി നരേന്ദ്രമോദി – നാടിന് സമര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ എഴുപത്തിമൂന്നാം പിറന്നാള്‍ ദിനമായ ഇന്ന് കണ്‍വെന്‍ഷന്‍ സെന്റര്‍ ലോകമെമ്പാടുമുള്ള പ്രതിനിധികളെ ആകര്‍ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത്‍ ലോകോത്തര നിലവാരം പുലർത്തുന്ന അന്താരാഷ്ട്ര സമ്മേളന സെന്റർ ആണ് . ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്‌ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം ദ്വാരക സെക്ടർ 25ലെ മെട്രോ സ്റ്റേഷൻ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
രാജ്യാന്തര സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, യോഗങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ അന്താരാഷ്‌ട്ര നിലവാരത്തോടെയാണ് യശോഭൂമിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയിട്ടുള്ളത്. ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, ഓഫീസ് ഇടങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച യശോഭൂമി സെന്റർ രാജ്യത്തെ ഏറ്റവും വലിയ എക്സിബിഷനും കൺവെൻഷൻ സെന്ററുമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മൊത്തം 8.9 ലക്ഷം ചതുരശ്ര മീറ്ററിലും 1.8 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണത്തിലും നിര്‍മ്മിച്ചിരിക്കുന്ന ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ ലോകത്തിലെ മികച്ച സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എല്‍ഇഡി മീഡിയ ഫേസുമുണ്ട്. ഇവിടെ (മീറ്റിംഗുകള്‍, പ്രോത്സാഹനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍)എന്നിവയെല്ലാം നടത്താം
കൺവെൻഷൻ സെന്ററിന്റെ പ്ലീനറി ഹാളാണ് പ്രധാന ഓഡിറ്റോറിയം. ഇവിടെ ഏകദേശം 6000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഓഡിറ്റോറിയത്തിൽ ഏറ്റവും നൂതനമായ യാന്ത്രിക ഇരിപ്പിട സംവിധാനങ്ങൾ ഉണ്ട്. അത് ഈ പ്രതലത്തെ പരന്ന പ്രതലമാക്കുകയോ, അല്ലെങ്കിൽ, വ്യത്യസ്ത തലത്തിൽ ഓഡിറ്റോറിയം ശൈലിയിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കുന്ന നിലയിൽ മാറ്റുകയോ ചെയ്യും.
മരം കൊണ്ടുള്ള പ്രതലവും ശബ്ദക്രമീകൃത ചുവർ പാനലുകളും ഓഡിറ്റോറിയത്തിൽ സന്ദർശകർക്ക് ലോകോത്തര അനുഭവം ഉറപ്പാക്കും. സവിശേഷമായ ദളങ്ങൾ പോലുള്ള മേൽക്കൂരയുള്ള ഗ്രാൻഡ് ബോൾറൂമിൽ ഏകദേശം 2500 അതിഥികളെ ഉൾക്കൊള്ളാനാകും. 500 പേർക്ക് ഇരിക്കാൻ കഴിയുന്ന വിപുലമായ തുറന്ന ഇടവും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചിട്ടുള്ള 13 യോഗ മുറികൾ വിവിധ തോതുകളിലുള്ള വൈവിധ്യമാർന്ന യോഗങ്ങൾ നടത്താൻ വിഭാവനം ചെയ്തവയാണ്.
ലോകത്തിലെ ഏറ്റവും വലിയ പ്രദർശന ഹാളുകളിലൊന്നാണ് ‘യശോഭൂമി’യിലുള്ളത്. 1.07 ലക്ഷം ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന ഈ എക്‌സിബിഷൻ ഹാളുകൾ, പ്രദർശനങ്ങൾക്കും വ്യാപാര മേളകൾക്കും, വ്യാവസായിക പരിപാടികൾക്കും ഉപയോഗിക്കും. വിവിധ ആകാശവെളിച്ചങ്ങളിലൂടെ ആകാശത്തേയ്ക്കു പ്രകാശം വിതറുന്ന ചെമ്പ് മേൽക്കൂര കൊണ്ട് സവിശേഷമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വളരെ വലിയ വരാന്തയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ മീഡിയ മുറികൾ, വിവിഐപി ലോഞ്ചുകൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, സന്ദർശക വിവര കേന്ദ്രം, ടിക്കറ്റ് നൽകൽ തുടങ്ങിയ ധാരാളം സംവിധാനങ്ങൾ ഉണ്ടാകും.
https://www.facebook.com/Malayalivartha