ദില്ലിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; ഇറങ്ങി ഓടി ജനം
ദില്ലിയിൽ ഭൂചലനം ഉണ്ടായിരിക്കുകയാണ്. റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല ഇടങ്ങളിലും പ്രകമ്പനം ഉണ്ടായി. നേപ്പാൾ ആണ് പ്രഭവ കേന്ദ്രം. അവിടെ 6. 2 തീവ്രത രേഖപ്പെടുത്തി. രണ്ട് അൻപതോടുകൂടിയാണ് ഭൂചലനം ഉണ്ടായത്.
ദില്ലിയിലും പരിസരപ്രദേശങ്ങളും ആണ് ഇങ്ങനെ ഉണ്ടായത്. ദില്ലി തലസ്ഥാന നഗരിയിലും ഉത്തർപ്രദേശിലും ആയിട്ടാണ് ഇത് അനുഭവപ്പെട്ടത്. ഓഫീസ് സ്ഥാപനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു പ്രകബനം കെട്ടിടങ്ങളിൽ ഉണ്ടായി എന്നാണ് വിവരം.മറ്റു അപലടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . നേപ്പാളിൽ ഭൂചലനം ഉണ്ടായത് രണ്ട് 25 കൂടിയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാന പ്രദേശങ്ങൾ ഒക്കെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സാമാനം രീതിയിൽ തന്നെ അനുഭവപ്പെട്ടൊരു ഉണ്ടായത് കെട്ടിടങ്ങളിൽ നിന്ന് ആളുകൾ വെളിയിലേക്കിറങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. ഓഫീസിലുള്ള ഫാന് വിറക്കുന്ന സാഹചര്യമുണ്ടായതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവരുന്നു. രണ്ടുമാസം മുന്നേ സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രിയിൽ ആയിരുന്നു അത്.
https://www.facebook.com/Malayalivartha