പലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ... 32 ടണ്‍ സാധനങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു
മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ അടക്കം 32 ടണ്‍ സാധനങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം സ്ഥിരീകരിച്ച് എക്സില്‍ പോസ്റ്റ് പങ്കുവെച്ചു. 'പലസ്തീനിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ മാനുഷിക സഹായം നല്‍കുന്നത് തുടരുന്നു' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പലസ്തീനിലേക്കുള്ള ഇന്ത്യയുടെ ആദ്യ സഹായം അയക്കുന്നത്. പലസ്തീനികള്‍ക്കായി ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മോഡി അറിയിച്ചിരുന്നു.
ഒക്ടോബര്‍ 22 ന് ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം അയച്ചിരുന്നു. ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫാ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം. നിലവില്‍ ഗാസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള ഏക കടമ്പയാണ് റഫ. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ക്രോസിംഗ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ല.
ആദ്യഘട്ടത്തില്‍ ഏകദേശം 6.5 ടണ്‍ വൈദ്യസഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമാണ് ഇന്ത്യ അയച്ചത്. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിര്‍ത്തി വഴി തന്നെയാണ് അന്നും സാധനങ്ങള്‍ പലസ്തീനിലേക്ക് അയച്ചത്.
'പാലസ്തീനിലെ ജനങ്ങള്‍ക്കായി ഏകദേശം 6.5 ടണ്‍ വൈദ്യസഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിര്‍ത്തി വഴിയാണ് സാധനങ്ങള്‍ പലസ്തീനിലേക്ക് അയക്കുക. അത്യാവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, ജലശുദ്ധീകരണ ഗുളികകള്‍, മറ്റ് ആവശ്യമായ വസ്തുക്കള്‍ എന്നിവയാണ് അയക്കുന്നത്'- അരിന്ദം ബാഗ്ചി എക്‌സില്‍ പോസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha