കളി കാര്യമായി? മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ അനന്തമൂര്‍ത്തിയ്‌ക്ക് മോഡി ഭക്തര്‍ പണം സ്വരൂപിച്ച് നല്‍കുന്നു

ഏറെ കോലാഹലങ്ങള്‍ക്കൊടുവിലാണ് ബിജെപി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തത്. തലതൊട്ടപ്പനായ എല്‍കെ അദ്വാനിയുടെ എതിര്‍പ്പിനെപ്പോലും മോഡി മറികടന്നു. അപ്പോഴാണ് കര്‍ണാടകത്തിലെ പ്രശസ്‌ത എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി മോഡിയെ കളിയാക്കിക്കൊണ്ടുള്ള പ്രസ്ഥാവനയിറക്കിയത്. മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിട്ടു പോകുമെന്നുവരെ അനന്തമൂര്‍ത്തി പറഞ്ഞു.
അനന്തമൂര്‍ത്തിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ ജസ്റ്റിസ് കൃഷ്‌ണയ്യരും രംഗത്തെത്തിയിരുന്നു.
നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ല എന്ന വിശ്വാസം കൊണ്ട് ഒരാവേശത്തില്‍ അനന്തമൂര്‍ത്തി പറഞ്ഞ് പോയതാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പു ഫലം വരുന്നതുവരെ അനന്തമൂര്‍ത്തി സുരക്ഷിതനായിരുന്നു. എന്നാല്‍ മോഡിയുടെ ലോകത്തെമ്പാടുമുള്ള ആരാധകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. അങ്ങനെ കളി കാര്യമായി. അനന്തമൂര്‍ത്തി രാജ്യം വിടാന്‍ ഒരുങ്ങിക്കോളൂ എന്ന സന്ദേശം നല്‍കിക്കൊണ്ട് മോഡി അനുകൂലികള്‍ സോഷ്യല്‍ മീഡിയകള്‍ വഴി രംഗത്തെത്തിക്കഴിഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ രാജ്യം വിടാന്‍ അനന്തമൂര്‍ത്തി മടിക്കേണ്ട എന്നാണ് അവര്‍ പറയുന്നത്. രാജ്യം വിടാനായുള്ള പണം കണ്ടെത്താന്‍ അവര്‍ പിരിവും തുടങ്ങിക്കഴിഞ്ഞു.
ഒരുപക്ഷേ മോഡി പ്രധാനമന്ത്രിയായാല്‍ അനന്തമൂര്‍ത്തിയുടെ അവസ്ഥയാണ് രസകരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha