രാജ്യതലസ്ഥാനത്തെ നടുക്കി ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി; ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ?

രാജ്യതലസ്ഥാനത്തെ നടുക്കി ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്‌ച വൈകിട്ട് സ്‌ഫോടനമുണ്ടായി. ഈ സംഭവുമായി ബന്ധപ്പെട്ടു വലിയെ രീതിയിൽ ഉള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ സ്‌ഫോടനത്തിന് അന്താരാഷ്‌ട്ര ബന്ധമുണ്ടെന്ന സൂചന കിട്ടി. ഇതേ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ സുഹൃത്തായ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണോയെന്ന സംശയവും ശക്തമാകുന്നുണ്ട്.
ഇന്ത്യയിൽ ഉള്ള പൗരൻമാർക്ക് ഇസ്രയേൽ ജാഗ്രതാ നിർദ്ദേശം നൽകി. സ്‌ഫോടനത്തിന് പിന്നിൽ ഉള്ള പ്രതികളെ കണ്ടെത്താൻ ഡൽഹി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഭീകരാക്രമണ സംശയം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണ൦ ഊർജിതമാക്കി.
എംബസിക്കും ജൂത സ്ഥാപനങ്ങൾക്കും അടക്കമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ പൗരന്മാർ മാളുകൾ, മാർക്കറ്റുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ പോകരുതെന്ന് നിർദ്ദേശവും നൽകിയിരിക്കുകയാണ്.
ഇസ്രയേൽ എംബസിക്ക് നേരെ ആക്രമണം ആദ്യമല്ല. രണ്ട് വർഷം മുമ്പ് എംബസിക്ക് സമീപം ഐ.ഇ.ഡി സ്ഫോടനം നടത്തിയിരുന്നു . മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. 2012ൽ കാർ ബോംബ് പൊട്ടി ഇസ്രയേൽ നയതന്ത്രജ്ഞന്റെ ഭാര്യ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിന് തൊട്ടു മുമ്പ് അതുവഴി പോയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പരിസരത്തെ സിസി ടിവികളിൽ ഉണ്ട്. ഇവരെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കി. ഇസ്രയേലിനെതിരെ ജിഹാദ് പ്രഖ്യാപിക്കുന്ന, ഇംഗ്ളീഷിൽ ടൈപ്പ് ചെയ്‌ത കത്ത് സ്‌ഫോടന സ്ഥലത്തു നിന്ന് ലഭിച്ചു.
https://www.facebook.com/Malayalivartha
























