അമേരിക്കന്‍ കമ്പനികള്‍ക്കു വേണ്ടി ആണവബാധ്യതാ നിയമത്തില്‍ ഇളവുനല്‍കാന്‍ തീരുമാനം

ആണവ ബാധ്യതാ നിയമത്തില്‍ ഇളവ് വരുത്തി അമേരിക്കന്‍ കമ്പനികളുമായി സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ മിത്തി വാര്‍ദിയില്‍ ആണവനിലയം സ്ഥാപിക്കുന്നതിന് വെള്ളിയാഴ്‌ച അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ് ഹൗസുമായി ഇന്ത്യ കരാറില്‍ ഒപ്പിടും.
ആണവബാധ്യതാ നിയമത്തില്‍ ഇളവ് വേണമെന്ന യു.എസ് കമ്പനികളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ടാണ് 102 കോടിയുടെ പദ്ധതി കരാറില്‍ ഇന്ത്യ ഒപ്പുവെക്കുന്നത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനു (എന്‍പിസിഎല്‍ ) വേണ്ടിയാണ് ഗുജറാത്തില്‍ 11,000 കോടി ചെലവില്‍ രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത്.
പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ആണവബാധ്യതാ നിയമത്തിലെ ഇളവിന് സമതി അംഗീകാരം നല്‍കിയത്.
ആണവബാധ്യതാ നിയമത്തിലെ 17 ബി ചട്ടപ്രകാരം ആണവാപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരത്തിന് എന്‍പിസിഎല്ലിന് അവകാശമുണ്ട്. എന്നാല്‍ ഇളവ് അനുവദിച്ചതോടെ നിര്‍മ്മാണ കമ്പനികള്‍ക്കും നടത്തിപ്പുകാര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത ഇല്ലാതാകും.
https://www.facebook.com/Malayalivartha

























