ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ബിഎംഡബ്ല്യു കാര്‍ അദ്ദേഹത്തിന്റേതല്ല

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ബിഎംഡബ്ല്യു കാര്‍ അദ്ദേഹത്തിന്റേതല്ല. കാറിന്റെ യഥാര്‍ത്ഥ ഉടമ ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ അംഗം ഡീരജ് പ്രസാദ് സാഹുവാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സോറന്റെ വീട്ടില്‍ നിന്ന് ബിഎംഡബ്ല്യു കാര്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സാഹുവിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.
സാഹുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിസംബറില്‍ ഇയാളുടെ വീട് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്ത് 351 കോടി രൂപ പിടിച്ചെടുത്തിരുന്നു. നിരവധി ഉദ്യോഗസ്ഥരും പത്തോളം നോട്ട് എണ്ണുന്ന മിഷീനുകളും ഉപയോഗിച്ച് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അന്ന് പുറത്ത് വന്നിരുന്നു.
സാഹുവിന്റെ പണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസോ മറ്റ് പ്രതിപക്ഷ കക്ഷികളോ ഇടപെട്ടിരുന്നില്ല. പാര്‍ട്ടിക്ക് ഈ പണവുമായി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാണ് നേതൃത്വം ഒഴിഞ്ഞത്. തന്റെ മദ്യ വ്യവസായത്തില്‍ നിന്ന് ലഭിച്ച പണമാണെന്ന് സാഹു തന്നെ അന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.പത്ത് ദിവസം സമയമെടുത്താണ് അന്ന് പിടിച്ചെടുത്ത പണം എണ്ണി തീര്‍ത്തത്.
https://www.facebook.com/Malayalivartha




















