ഇന്‍ഡോറിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 12 ആയി... 200 ഓളം പേര്‍ക്ക് പരുക്ക്, അനധികൃത പടക്കനിര്‍മ്മാണശാലയുടെ ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്

ഇന്‍ഡോറിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 12 ആയി... 200 ഓളം പേര്‍ക്ക് പരുക്ക്, അനധികൃത പടക്കനിര്‍മ്മാണശാലയുടെ ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്
അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി. അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
അതേസമയം പടക്ക നിര്‍മ്മാണ ഫാക്ടറികളില്‍ സുരക്ഷാ പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലീസിനെയും മറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത സംഘം രൂപീകരിച്ചതായി ഇന്‍ഡോര്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പടക്ക ഫാക്ടറികള്‍, ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ലൈസന്‍സില്ലാത്തതിനാലോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലോ ആയ എല്ലാ കടകളും പൂട്ടി സീല്‍ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
"
https://www.facebook.com/Malayalivartha