തിരുനെൽവേലിയിൽ വെച്ച് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ, ആറ് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു... കല്ലേറിൽ ആറ് കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു...

റെയിൽവെയുടെ മുഖം മാറ്റിക്കൊണ്ടായിരുന്നു വന്ദേഭാരത് എക്സ്പ്രസ് ഇന്ത്യൻ റെയിൽപാളങ്ങളിൽ ചൂളം വിളിച്ച് പാഞ്ഞത്. രണ്ടുകയ്യും നീട്ടിയാണ് രാജ്യം വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ ഇരുന്ന് യാത്ര ചെയ്യാനുള്ള ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസിന്റെ പേരിൽ എത്തിയത്. പക്ഷെ ഇപ്പോഴും ഏറ്റവും മോശമായ ഒരു കാര്യം നടന്നു കൊണ്ട് ഇരിക്കുകയാണ് . അത് വന്ദേ ഭാരത്തിന് നേരെയുള്ള കല്ലേറുകളാണ് . എന്തിനാണ് ഈ ബുദ്ധിയും ബോധവുമില്ലാത്ത ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്യാനായി പുറപ്പെട്ടു പോകുന്നത് എന്നാണ് അറിയാത്തത്. ഇപ്പോഴിതാ തിരുനെൽവേലിയിൽ വെച്ച് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ ആറ് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയാച്ചി സ്റ്റേഷൻ പിന്നിട്ട ശേഷം ഉണ്ടായ കല്ലേറിൽ ആറ് കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു. നരൈക്കിണറിനും ഗംഗൈകൊണ്ടനും ഇടയിലുള്ള കാടുപിടിച്ച പ്രദേശത്തു നിന്നാണു കല്ലേറുണ്ടായതെന്നു കണ്ടെത്തിയ പൊലീസ്
സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു കല്ലെറിഞ്ഞവരെന്നു സംശയിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞത്.ചെന്നൈ തിരുനെൽവേലി വന്ദേഭാരതിനു നേരെ കഴിഞ്ഞ ഞായറാഴ്ചയാണു കല്ലേറുണ്ടായത്. തുടർന്നു റെയിൽവേ പൊലീസ് ഇവരെ പിടികൂടുകയും റെയിൽവേ സുരക്ഷാ സേനയ്ക്കു കൈമാറുകയുമായിരുന്നു.പിടിയിലായവരെ ചോദ്യംചെയ്യുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.കൊച്ചുകുട്ടികളാണ് ഇത്തരം കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് എന്നുള്ളത് ഏറെ ഞെട്ടിക്കുകയാണ് . ഇവരെല്ലാം ഭാവിയുടെ വാഗ്ദാനങ്ങൾ എന്ന് നമ്മൾ വിളിക്കുന്നവരാണ് . നാളെ വലുതാകുമ്പോൾ ഇതിനും വലിയ ആക്രമം ചെയ്യില്ല എന്നുള്ളത് ആര് കണ്ടു . ഇത്ര ചെറുപ്പത്തിലേ കുറ്റകൃത്യ വാസനകൾ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്നത് ഏറ്റവും അപകടം ആണ് .
പൊതുമുതൽ നശിപ്പിക്കുന്നത് ഒരു ഹരമായി കണ്ടു നാളെ ഇത് വീണ്ടും ചെയ്യാനുള്ള എല്ലാം സാധ്യതയും ഉണ്ട് . അതുകൊണ്ട് തന്നെ കൃത്യമായി കുട്ടികളെ ക്രൈം പറഞ്ഞു ബോധിപ്പിക്കേണ്ടത് . ഉത്തരവാദിത്തപെട്ടവരുടെയും മാതാപിതാക്കളുടെയും കടമയാണ് . ഇതിപ്പോൾ കുട്ടികൾ മാത്രമൊന്നുമല്ല . മുതിർന്ന ചില ബോധമില്ലാത്ത ആളുകളും ഇത്തരം ആക്രമം നടത്തുന്നുണ്ട് . വന്ദേ ഭാരത് കേരളത്തിൽ ഓട്ടം ആരംഭിച്ചു ആഴ്ചകൾ കഴിഞ്ഞപ്പോഴേ കല്ലേറ് സംഭവംകേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ ഇത്തരത്തിൽ ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറുകൾ വളരെ ഒറ്റപ്പെട്ട സംഭവം ആയിരുന്നെകിൽ . ഇന്ന് ഒരുപാട് കേസുകൾ ആണ് റിപ്പോർട്ട് ചെയുന്നത് . ഇതിനു പിന്നിൽ ചിലർക്ക് രാഷ്ട്രീയ താല്പര്യം ഉണ്ട് . ചിലർ വെറും സാമൂഹ്യ വിരുദ്ധർ മാത്രമാണ് . രണ്ടു ദിവസം മുൻപും ഇത്തരത്തിൽ പെട്ട ഒരാളെ അറസ്റ് ചെയ്തിരുന്നു. വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിലായി.
കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് (53) പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കല്ലേറു കേസുമായി ബന്ധപ്പെട്ട് ആർപിഎഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.ഈ പ്രായത്തിലും ഇയാളെ പോലെയുള്ളവർക്ക് എന്തിന്റെ കുഴപ്പം ആണെന് ആണ് മനസിലാകാത്തത് . ഇവരോ യാത്ര ചെയ്യുന്നില്ല . പക്ഷെ യാത്ര ചെയുന്ന ആളുകൾക്ക് എന്തിനാണ് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കി കൊടുക്കുന്നത് എന്നാണ് മനസിലാകാത്തത്...? അതുമൂലം ഉണ്ടാകുന്ന നഷ്ട്ടങ്ങൾ എത്രയാണ് . ഇത്തരം ആക്രമം മൂലം ആർകെങ്കിലും പരിക്ക് പറ്റിയിരുന്നെകിൽ എന്താകുമായിരുന്നു അവസ്ഥ. എന്തായാലും ഇത് പോലെയുള്ളവർക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കണം . എങ്കിലേ ഇനിയും ഇത്തരം ആക്രമങ്ങൾ ഉണ്ടാകുമ്പോൾ അത് തടയാൻ ആയിട്ട് സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha




















