Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പശ്ചിമ ബംഗാളിലെ ജയിലുകളിലെ വനിത തടവുകാർ ​ഗർഭിണികളാകുന്നതിൽ ആശങ്ക പങ്കുവച്ച് കോടതി...ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി... ഞെട്ടിക്കുന്ന റിപ്പോർട്ട്...

09 FEBRUARY 2024 03:57 PM IST
മലയാളി വാര്‍ത്ത

പശ്ചിമ ബംഗാളിലെ ജയിലുകളിലെ വനിത തടവുകാർ ​ഗർഭിണികളാകുന്നതിൽ ആശങ്ക പങ്കുവച്ച് കോടതി. അമിക്കസ് ക്യൂറി റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കൊൽക്കത്ത ഹൈക്കോടതി വിലയിരുത്തൽ നടത്തിയത്. പശ്ചിമ ബംഗാളിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയിൽ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു.വ്യാഴാഴ്ചയാണ് അമിക്കസ് ക്യൂറി വനിത തടവുകാരെ പാർപ്പിച്ച ഇടങ്ങളിൽ പുരുഷ ജീവനക്കാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയത്.

 

വനിതാ തടവുകാർ ഗർഭിണികൾ ആയ കാലഘട്ടത്തേക്കുറിച്ചും ഗർഭിണികളായത് എങ്ങനെയാണെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വിശദമാക്കിയിട്ടില്ല. ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തിങ്കളാഴ്ച പരിഗണിക്കും. വനിതാ തടവുകാരെ ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുൻപ് അവർ ഗർഭിണിയാണോയെന്ന പരിശോധന നടത്തണമെന്നുള്ള നിർദ്ദേശം റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. വനിതാ ജയിലിനുള്ളിൽ 15 കുട്ടികളെ കണ്ടെത്തിയെന്നും ഇതിൽ 10 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ് ഉള്ളത്.അലിപൂരിലെ വനിതാ ജയിലനുള്ളിലാണ് 15 കുട്ടികളെ അമിക്കസ് ക്യൂറി കണ്ടെത്തിയത്.എല്ലാ ജില്ല ജഡ്ജിമാരും അവരവരുടെ ജൂറിസ്ട്രിക്ഷന് കീഴിൽ വരുന്ന ജയിലുകളും കറക്ഷൻ ഹോമുകളും സന്ദർശിച്ച് വനിത തടവുകാരുടെ ക്ഷേമം അന്വേഷിച്ച്, എത്രപേർ ജയിൽവാസത്തിൽ ​ഗർഭിണികളായെന്ന് കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്.

തടവുകാരുമായി സംസാരിച്ചതിന്റെ വെളിച്ചത്തിൽ പല തടവുകാരും ജയിലിനുള്ളിൽ തന്നെയാണ് കുട്ടികൾക്ക് ജന്മം നൽകിയത്. ജയിലില്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മയും റിപ്പോർട്ട് വിശദമാക്കുന്നു. വനതി തടവുകാരുടെ എണ്ണം ജയിലുകളിൽ വർധിക്കുന്നതും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. ഡം ഡമ്മിലെ വനിതാ ജയിലിനുള്ളിൽ 400 വനിതാ തടവുകാരാണ് താമസിക്കുന്നത്. ഇതിനിടയിൽ 90ഓളം തടവുകാരെ അലിപൂരിൽ നിന്ന് ഡംഡമ്മിലേക്ക് എത്തിച്ചതായും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്.വ്യാഴാഴ്ചയാണ് വനിത തടവുകാരുടെ ഇടങ്ങളില്‍ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാവവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളായ സമയത്തെ കുറിച്ചും എങ്ങനെയെന്നതിനെ കുറിച്ചുമുള്ള രേഖകള്‍ അമിക്കസ് ക്യൂറി വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ ജയിലുകളില്‍ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതായി തനിക്ക് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 

ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജയിലില്‍ അമ്മമാരോടൊപ്പം കഴിയാന്‍ അനുവാദമുണ്ട്. അതുകൊണ്ടാണ് കുട്ടികള്‍ ജയിലിലുള്ളതായി കാണുന്നത് എന്നുമാണ് പശ്ചിമ ബംഗാള്‍ കറക്ഷണല്‍ സര്‍വീസിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പറഞ്ഞു. തിങ്കളാഴ്ച കേസ് പരിഗണിച്ചേക്കും.കസ്റ്റഡിയിലിരിക്കെ വനിതാ അന്തേവാസികൾ ഗർഭിണിയാകുന്നതിൻ്റെ ഭയാനകമായ അവസ്ഥ വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.ഈ സാഹചര്യത്തിൽ വനിതാ തടവുകാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (9 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (9 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (9 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (9 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (9 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (9 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (11 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (11 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (11 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (12 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (12 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (12 hours ago)

Malayali Vartha Recommends