ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം.... അഗത്തിയിലും മിനിക്കോയിയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുന്നത്...

കടലിനടിയിലെ അദ്ഭുതകാഴ്ചകള്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്നോര്‍ക്കലിങ് ചെയ്യുന്ന വിഡിയോ െെവറലായതോടെ ലക്ഷദ്വീപിനിപ്പോള്‍ മായിക പരിവേഷമാണ്. വിശാലമായ ബീച്ചുകളും കൊതിയൂറുന്ന രുചികളും േതടി ദ്വീപുകളിലേക്കു േപാകാന്‍ സഞ്ചാരികളുടെ തിരക്കും. െെഡവിങ് മാസ്കും സ്വിംഫിനുകളും ധരിച്ച്, സ്നോര്‍ക്കല്‍ എന്ന ട്യൂബിലൂടെ അന്തരീക്ഷവായു ശ്വസിച്ച് കടലാഴങ്ങളിലേക്കു മുങ്ങാംകുഴിയിടുന്ന സ്േനാര്‍ക്കലിങ് എ ന്ന വിനോദത്തിനു േവണ്ടിയും ധാരാളം േപര്‍ ഇങ്ങോട്ടു േപാകുന്നു.ഇപ്പോൾ ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം. അഗത്തിയിലും മിനിക്കോയിയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുന്നത്. മാർച്ച് നാലിനോ അഞ്ചിനോ ആയിരിക്കും നാവിക താവളമായ ഐഎൻഎസ് ജടായുവിന്റെ നിർമ്മാണോദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർവഹിക്കുക.
ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവ ഉൾപ്പെടെ 15 ഓളം യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹത്തിലായിരിക്കും പ്രതിരോധമന്ത്രി മിനിക്കോയ് ദ്വീപിലെത്തുക. സമുദ്ര സുരക്ഷയുടെ കാര്യത്തിൽ പുതിയ ചുവടുവയ്പ്പിനാകും ഇത് തുടക്കം കുറിക്കുക. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.നാവികസേന കമാൻഡർമാരുടെ സംയുക്തയോഗവും പ്രതിരോധ മന്ത്രിയുടെ ലക്ഷദ്വീപ് യാത്രക്കിടെ വിമാനവാഹിനികളിൽ നടക്കും. ഗോവയിൽ നിന്ന് കാർവാർ, കർവാറിൽ നിന്ന് മിനിക്കോയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്തുകൊണ്ടാണ് യോഗം നടക്കുക.രണ്ടാം ഘട്ട യോഗം മാർച്ച് 6-7 തീയതികളിൽ നടക്കും. മിനിക്കോയ് ദ്വീപിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാനും അഗത്തിയിലെ എയർ സ്ട്രിപ്പ് നവീകരിക്കാനും ഐഎൻഎസ് ജടായു നാവികത്താവളം അത്യാധുനിക നിലയിൽ വികസിപ്പിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചതാായാണ് റിപ്പോർട്ട്.
പുതിയ സേനാത്താവളങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.ചരക്ക് നീക്കത്തെ മാത്രമല്ല ലക്ഷദീപിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസത്തിനും പുതിയ പദ്ധതികൾ ശക്തിപകരും.സൂയസ് കനാലിൽ നിന്ന് തെക്ക്- കിഴക്കൻ ഏഷ്യയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നുപോകുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി, 10 ഡിഗ്രി ചാനലുകൾ വഴിയാണ്. 9 ഡിഗ്രി ചാനലിൽ മിനിക്കോയ്, അഗത്തി ദ്വീപുകളും 10 ഡിഗ്രി ചാനലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യയിലെ സുന്ദ, ലോംബോക്ക് സമുദ്ര ഇടനാഴിയിലും ഇന്ത്യ ആധിപത്യം പുലർത്തുന്നുണ്ട്.ദ്വീപ് സന്ദർശിക്കാൻ അനുമതി ആവശ്യമാണ്. നിലവില്‍ പരിചയമുള്ള ദ്വീപ് നിവാസി (സ്പോൺസർ) വഴി മാത്രമേ ‘പെർമിറ്റിനുള്ള അപേക്ഷാ ഫോം ലഭിക്കൂ. ഓരോ ദ്വീപിലേക്കും പ്രത്യേകം പെർമിറ്റ് എടുക്കണം.
ശേഷം താമസപരിധിയിലെ പൊലീസ് സ്റ്റേഷനിൽ നിന്നു ‘വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്’ വാങ്ങണം.അ പേക്ഷാ ഫോം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പ്, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയോടൊപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ സമർപ്പിക്കണം. കുറച്ച് ദിവസത്തിനകം പെർമിറ്റ് ലഭിക്കും. അതിനു ശേഷം കപ്പൽ/വിമാന ടിക്കറ്റുകളെടുക്കാം. മികച്ച സൗകര്യങ്ങളുള്ള കപ്പലുകളാണ് സർവീസ് നടത്തുന്നത്. സർക്കാർ ടൂർ പാക്കേജുകൾ വഴിയും ലക്ഷദ്വീപ് സന്ദർശിക്കാം.ലക്ഷദ്വീപ് ദ്വീപുകളെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ 3,600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി.
തുറമുഖ സൗകര്യങ്ങള്‍, പെരിഫറല്‍ റോഡുകള്‍, ബീച്ച് ഫ്രണ്ട് സൗകര്യങ്ങള്‍, മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.ആന്ത്രോത്ത്, കല്‍പേനി, കടമത്ത് ദ്വീപുകളിലെ തുറമുഖ സൗകര്യങ്ങളുടെ വികസനം, കടമത്ത് (കിഴക്ക്), അഗത്തി (കിഴക്ക്), കവരത്തി തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ബീച്ച് ഫ്രണ്ട്, പെരിഫറല്‍ റോഡുകളുടെ നിര്‍മ്മാണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഹൈലൈറ്റുകള്‍.
https://www.facebook.com/Malayalivartha




















