പരമോന്നത സൈനിക മെഡലായ പരംവീരചക്ര നല്‍കി രാജ്യം ആദരിച്ച കാര്‍ഗില്‍ യുദ്ധവീരന്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ അമ്മ കമല്‍ കാന്ത് ബത്ര അന്തരിച്ചു...

പരമോന്നത സൈനികമെഡലായ പരംവീരചക്ര നല്‍കി രാജ്യം ആദരിച്ച കാര്‍ഗില്‍ യുദ്ധവീരന്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ അമ്മ കമല്‍ കാന്ത് ബത്ര (77) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവാണ് മരണവിവരം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
റിട്ട. അധ്യാപികയും ആം ആദ്മി പാര്‍ട്ടി മുന്‍നേതാവുമായിരുന്ന കമല്‍ കാന്ത് ബത്ര ഹിമാചല്‍പ്രദേശിലെ പലംപുര്‍ സ്വദേശിയാണ്. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ ഹാമിര്‍പുരില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഏതാനും മാസങ്ങള്‍ക്കകം തന്നെ പാര്‍ട്ടി വിടുകയും ചെയ്തു.
അതേസമയം കാര്‍ഗില്‍ യുദ്ധഭൂമിയില്‍ ഒപ്പമുണ്ടായിരുന്ന സൈനികന്റെ ജീവന്‍രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിക്രം ബത്ര വെടിയേറ്റുമരിച്ചത്.
അദ്ദേഹത്തിന്റെ ജീവിതകഥ ആസ്പദമാക്കി 2021-ല്‍ 'ഷേര്‍ഷാ' എന്നപേരില്‍ സിനിമയിറങ്ങിയിരുന്നു. ഭര്‍ത്താവ്: റിട്ട. ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിര്‍ദാരി ലാല്‍ ബത്ര. മറ്റുമക്കള്‍: വിശാല്‍ ബത്ര, സീമ ബത്ര, നുതന്‍ ബത്ര.
"
https://www.facebook.com/Malayalivartha




















