ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവികർ കുറ്റവിമുക്തരായി തിരിച്ചെത്തി... പിന്നാലെ ദോഹയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി...ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു...

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവികർ കുറ്റവിമുക്തരായി തിരിച്ചെത്തിയതിന് പിന്നാലെ ദോഹയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബിയിൽ നിർമ്മിച്ച ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ (ബിഎപിഎസ്) ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് മോദി ഖത്തറിൽ വിമാനമിറങ്ങിയത്. ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.രണ്ട് ദിവസത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തിയ പ്രധാനമന്ത്രി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ദോഹയിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ കണ്ടു.
വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകളും ഇരുവരും തമ്മിൽ നടത്തി.ഇതിന് മുമ്പ് 2016ൽ ആണ് പ്രധാനമന്ത്രി ഖത്തറിൽ എത്തിയത്. 2023ൽ ആണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വർഷം പിന്നിട്ടത്. ചാരവൃത്തി ആരോപിച്ച് 18 മാസത്തോളം തടങ്കലിൽ കഴിഞ്ഞ് എട്ട് മുൻ നാവിക സേനാംഗങ്ങളെ ഖത്തർ മോചിപ്പിച്ചത് പ്രധാനമന്ത്രിയുടെ നയതന്ത്ര വിജയമാണെന്നാണ് വിലയിരുത്തുന്നത്.കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ വധശിക്ഷ റദ്ദാക്കപ്പെട്ടശേഷം തടവിൽ കഴിയുകയായിരുന്ന മലയാളി അടക്കം എട്ടു നാവികരിൽ ഏഴുപേരാണ് തിരിച്ചെത്തിയത്. യാത്രാരേഖകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ യാത്ര വൈകുന്നത്. മുൻ നാവികനായ മലയാളി രാഗേഷ് ഗോപകുമാർ, മുൻ ക്യാപ്ടൻമാരായ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ്മ, സൗരഭ് വസിഷ്ഠ്, മുൻ കമാൻഡർമാരായ അമിത് നാഗ്പാൽ,
പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത എന്നിവരാണ് കുറ്റവിമുക്തരായത്.ഡിസംബറിൽ ദുബായിൽ കാലാവസ്ഥാ ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദുമായി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയാണ് വധശിക്ഷ റദ്ദാക്കാൻ ഇടയാക്കിയത്. മോചനത്തിന് വഴിതെളിച്ചതും പ്രധാനമന്ത്രിയുടെ നയതന്ത്ര നീക്കങ്ങളാണ്. നടപടികൾക്ക് മേൽനോട്ടം വഹിച്ചത് പ്രധാനമന്ത്രിയാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കിയിരുന്നു. മോചനം പ്രധാനമന്ത്രിയുടെ നേതൃപാടവത്തിന്റെ തെളിവാണെന്നും ഇന്ത്യഖത്തർ ബന്ധത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.യുഎഇയിലെ തൻ്റെ സന്ദർശനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രി മോദി ഖത്തറിലെത്തിയത്. യുഎഇയിൽ അദ്ദേഹം ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്സ് സ്വാമിനാരായണ മന്ദിർ ഉദ്ഘാടനം ചെയ്യുകയും മെഗാ 'അഹ്‌ലൻ മോദി പരിപാടി'യെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
2016ലാണ് പ്രധാനമന്ത്രി അവസാനമായി ഖത്തർ സന്ദർശിച്ചത്. 2015ൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു. 2023-ൽ ഇന്ത്യയും ഖത്തറും ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 50 വർഷം പിന്നിട്ടു. ചാരവൃത്തി ആരോപിച്ച് 18 മാസത്തോളം തടങ്കൽ കേന്ദ്രത്തിൽ തടവിൽ കഴിഞ്ഞിരുന്ന എട്ട് നാവിക സേനാംഗങ്ങളെ ഖത്തർ സൂചിപ്പിച്ച വാർത്ത ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ നയതന്ത്ര വിജയത്തിൽ പ്രധാനമന്ത്രി മോദിയുടെ ഖത്തർ സന്ദർശനത്തിന് വലിയ പ്രാധാന്യവുമുണ്ടായിരുന്നു. 2022 ഓഗസ്റ്റിലാണ് ദഹ്‌റ ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ പൗരന്മാരെ ചാരവൃത്തി കേസിൽ ഖത്തറിൻ്റെ രഹസ്യാന്വേഷണ ഏജൻസി ദോഹയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അന്തർവാഹിനിയിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഖത്തർ അധികൃതർ അവരെ ജയിലിലടക്കുകയായിരുന്നു.
തുടർന്ന് ഖത്തർ ഇവർക്ക് വധശിക്ഷ വിധിച്ചു. 2023 നവംബറിൽ ഇന്ത്യൻ സർക്കാർ വധശിക്ഷയ്‌ക്കെതിരെ ഖത്തറിലെ ഉയർന്ന കോടതിയിൽ അപ്പീൽ നൽകി.ഡിസംബർ ഒന്നിന് ദുബായിൽ നടക്കുന്ന COP28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി. ഈ ഇടപെടലാണ് വധശിക്ഷ കേസിൽ ഖത്തർ അധികാരികൾക്കിടയിൽ നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. തുടർന്ന്, ദഹ്‌റ ഗ്ലോബൽ കേസിൽ എട്ട് നാവികസേനാംഗങ്ങളുടെ വധശിക്ഷ ഖത്തർ കോടതി റദ്ദാക്കി . വധശിക്ഷ ജയിൽ ശിക്ഷയായി കുറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha




















