കത്തെഴുതി സോണിയാ ഗാന്ധി... രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിനു പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി സോണിയ ഗാന്ധി; തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ്ബറേലിയിലെ വോട്ടര്‍മാര്‍, സ്‌നേഹം തുടരണം; ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം ഇനി മത്സരിക്കില്ല

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തിലെ ജനങ്ങളോട് വിട പറഞ്ഞു. രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിനു പിന്നാലെ സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം മത്സരിക്കില്ല.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും റായ്ബറേലിയിലെ വോട്ടര്‍മാര്‍ കൂടെ നിന്നുവെന്ന് സോണിയ കത്തില്‍ പറയുന്നു. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ് ബറേലിയിലെ വോട്ടര്‍മാരാണ്. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തന്റെ കുടുംബത്തോടുള്ള സ്‌നേഹം മണ്ഡലത്തിലെ ജനങ്ങള്‍ തുടരും എന്നറിയാമെന്നും കത്തില്‍ പറയുന്നു.
റായ്ബറേലിയില്‍ എന്റെ കുടുംബത്തിന്റെ വേര് വളരെ ആഴത്തിലുള്ളതാണ്. ഞാനിന്നെന്തായിരിക്കുന്നോ അതിന്റെ കാരണം നിങ്ങളാണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. നിങ്ങളുടെ വിശ്വാസത്തെ ആദരിക്കാന്‍ എന്റെ പരമാവധി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിനുശേഷം നിങ്ങള്‍ക്കുവേണ്ടി നേരിട്ട് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കില്ല. എന്നാല്‍, എന്റെ ഹൃദയവും ആത്മാവും എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവും, ഹിന്ദിയിലെഴുതിയ കത്തില്‍ സോണിയ പറയുന്നു.
കാല്‍നൂറ്റാണ്ടു കാലത്തെ ലോക്സഭാ അംഗത്വത്തിന് വിരാമമിട്ടുകൊണ്ടാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള നിലവിലെ ലോക്‌സഭാംഗം കൂടിയാണ് സോണിയ. 2004 മുതല്‍ അവര്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. രാജസ്ഥാനില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരുസീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്.
സോണിയ ഗാന്ധി മത്സരിക്കാത്ത സാഹചര്യത്തില്‍ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. ഇന്നലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നല്‍കിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക നല്‍കാനായി ജയ്പൂരിലെത്തിയിരുന്നു.
ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയിരുന്നു. 25 വര്‍ഷം ലോക്‌സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.
അതേസമയം സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കി. കഴിഞ്ഞ ജയ്പുരിലെത്തിയ സോണിയ രാജസ്ഥാന്‍ നിയമസഭയിലെത്തി പത്രിക നല്‍കി. കാല്‍നൂറ്റാണ്ടു കാലത്തെ ലോക്സഭാ അംഗത്വത്തിന് വിരാമമിട്ടുകൊണ്ടാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗഹ്ലോത്, സച്ചിന്‍ പൈലറ്റ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ,സംസ്ഥാനത്തെ പാര്‍ട്ടിയുടെ മറ്റു മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍ തുടങ്ങിയവരെല്ലാം സോണിയയുടെ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി രാജസ്ഥാന്‍ നിയമസഭയിലെത്തിയിരുന്നു.
ബിഹാര്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഹിമാചലില്‍ മനു അഭിഷേക് സിങ്വിയും ബിഹാറില്‍ അഖിലേഷ് പ്രസാദ് സിങും, മഹാരാഷ്ട്രയില്‍ ചന്ദ്രകാന്ത് ഹാന്‍ഡോറും രാജ്യസഭയിലേക്ക് പത്രിക നല്‍കും.
"
https://www.facebook.com/Malayalivartha




















