കാലാവസ്ഥാ ഉപഗ്രഹം ഇന്‍സാറ്റ് 3ഡി.എസ് ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും.... വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് നിലയത്തില്‍ നിന്ന് ജി.എസ്.എല്‍.വി.എഫ് 14റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം

കാലാവസ്ഥാ ഉപഗ്രഹം ഇന്‍സാറ്റ് 3ഡി.എസ് ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും.... വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് നിലയത്തില്‍ നിന്ന് ജി.എസ്.എല്‍.വി.എഫ് 14റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.
ബര്‍മ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വരെ വന്‍നാശം വിതയ്ക്കുന്ന ചുഴലിക്കാറ്റുകളെ കൃത്യതയോടെ മുന്‍കൂട്ടി കണ്ടെത്താനും നിരീക്ഷിക്കാനും പ്രവചിക്കാനും സഹായിക്കുന്ന മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹമാണിത്.
ജി.എസ്.എല്‍.വിയുടെ 16-ാമത്തെ വിക്ഷേപണമാണിത്. 2,274കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിര്‍മ്മാണ, വിക്ഷേപണ ചെലവ് 480 കോടിയാണ്. ഇന്ത്യയ്ക്ക് പുറമെ ബര്‍മ, ശ്രീലങ്ക, ബംഗ്‌ളാദേശ്, പാകിസ്ഥാന്‍, മാലദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയ്ക്കും ഉപഗ്രഹത്തിന്റെ പ്രയോജനം ലഭ്യമാകും.
ആഫ്രിക്ക മുതല്‍ ചൈനീസ് അതിര്‍ത്തി വരെയുള്ള കപ്പല്‍ യാത്രകള്‍ക്കും ഗുണം ചെയ്യും.ഇന്ത്യന്‍ സമുദ്രഭാഗത്ത് വിനാശം വിതയ്ക്കുന്നത് ചുഴലിക്കാറ്റുകളാണ്. 1970 മുതല്‍ ഇതുവരെ മൂന്ന് ലക്ഷത്തോളം ജനങ്ങളെയാണ് ചുഴലിക്കാറ്റുകള്‍ ബാധിച്ചത്.
"
2003 മുതല്‍ ഇന്ത്യ ഇന്‍സാറ്റ് കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് ചുഴലിക്കാറ്റുകളുണ്ടാക്കുന്ന വിനാശങ്ങളുടെ വ്യാപ്തി കുറയ്ക്കാനായത്. അതിനുശേഷം ആള്‍നാശം നൂറില്‍ താഴെയായി. ഇതുവരെ ഏഴു ഇന്‍സാറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഇതില്‍ കൂടുതല്‍ കരുത്തേറിയതും അത്യാധുനികവുമാണ് ഇന്‍സാറ്റ് 3ഡി.എസ് ആണ്.
https://www.facebook.com/Malayalivartha




















