ഛത്തീസ്ഗഢിലെ ബിലായ്‌യില്‍ അഗ്‌നിബാധയെ തുടര്‍ന്നു പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബിലായ്‌യില്‍ അഗ്‌നിബാധയെ തുടര്‍ന്നു പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഞാറയ്ക്കല്‍ പാറയ്ക്കല്‍ വര്‍ഗീസ് ചെറിയാന്‍ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടില്‍ ജോളി ചെറിയാന്‍ (61) എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയോടു ചേര്‍ന്ന് തീ പടര്‍ന്നത്. ഇതിന്റെ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭിലായ് സുഭേല സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഭിലായ് ഗാന്ധി നഗര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
https://www.facebook.com/Malayalivartha




















