കര്‍ഷകരുടെ സമരമാരംഭിച്ചിട്ട് ഇന്ന് ആറുദിവസം പിന്നിടുന്നു... നാലാംവട്ട ചര്‍ച്ചകള്‍ ചണ്ഡീഗഢില്‍ ഇന്ന് വൈകുന്നേരം, പഞ്ചാബില്‍ നിന്ന് പുറപ്പെട്ട സമരക്കാര്‍ ഹരിയാന അതിര്‍ത്തിയില്‍... അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍

കര്‍ഷകരുടെ സമരമാരംഭിച്ചിട്ട് ഇന്ന് ആറുദിവസം പിന്നിടുന്നു... നാലാംവട്ട ചര്‍ച്ചകള്‍ ചണ്ഡീഗഢില്‍ ഇന്ന് വൈകുന്നേരം നടക്കും. പഞ്ചാബില്‍ നിന്ന് പുറപ്പെട്ട സമരക്കാരെ ഹരിയാണ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇപ്പോള്‍ മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ്.
നേരത്തേ നടന്ന മൂന്നു ചര്‍ച്ചകളും താങ്ങുവില സംബന്ധിച്ച തര്‍ക്കങ്ങളാല്‍ അലസിപ്പിരിഞ്ഞിരുന്നു. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കര്‍ഷകനേതാവ് സര്‍വന്‍ സിങ് പാന്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒറ്റരാത്രികൊണ്ട് അതുചെയ്യാം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാം. ഞായറാഴ്ചത്തെ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്നലെ മുസഫര്‍നഗറില്‍ വിളിച്ച കര്‍ഷക മഹാപഞ്ചായത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഐക്യദാര്‍ഢ്യവുമായി 21ന് ട്രാക്ടര്‍ റാലി നടത്തും. അടുത്തയാഴ്ച ഗാസിപുര്‍ അതിര്‍ത്തിയിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നും എന്നാല്‍, ഡല്‍ഹിയിലേക്ക് കടക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ടികായത്ത് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha




















