Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

മൂടോടെ ഒഴുകിപ്പോയി... പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു; രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കമല്‍നാഥ് കുടുംബ സമേതം ബിജെപിയില്‍; ഒരു രാജ്യസഭ സീറ്റിന്റെ വിലയായി 12 ഓളം എംഎല്‍എമാരേയും കൊണ്ട് പോകും; ഏറെക്കാലമായി കമല്‍നാഥ് അസ്വസ്ഥന്‍

18 FEBRUARY 2024 08:21 AM IST
മലയാളി വാര്‍ത്ത

മൂടോടെ ഒഴുകിപ്പോയി... പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു; രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കമല്‍നാഥ് കുടുംബ സമേതം ബിജെപിയില്‍; ഒരു രാജ്യസഭ സീറ്റിന്റെ വിലയായി 12 ഓളം എംഎല്‍എമാരേയും കൊണ്ട് പോകും; ഏറെക്കാലമായി കമല്‍നാഥ് അസ്വസ്ഥന്‍

രാഹുല്‍ ഗാന്ധി വയനാടില്‍ സമാധാനത്തിനായി വയനാട്ടില്‍ എത്തുമ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അന്ധാളിപ്പിലാണ്. പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ ബി.ജെ.പിയില്‍ എത്തി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നത്.

കോണ്‍ഗ്രസിന്റെ അതികായന്മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കമല്‍നാഥ്, ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഏറെക്കാലമായി കോണ്‍ഗ്രസിനകത്ത് കമല്‍നാഥ് അസ്വസ്ഥനായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം പാര്‍ട്ടിയെ ധരിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു.

കമല്‍നാഥ് ഡല്‍ഹിയില്‍ എത്തിയതും മകനും എം.പിയുമായ നകുല്‍നാഥ്, ട്വിറ്റര്‍ ബയോയില്‍ 'കോണ്‍ഗ്രസ്' എടുത്തുമാറ്റിയതും വളരെ സൂക്ഷ്മമായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്. പാര്‍ട്ടിക്കുള്ളില്‍ കമല്‍നാഥിന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റുവെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി സജ്ജന്‍ സിങ് വര്‍മ പറഞ്ഞു. കമല്‍നാഥ് അപമാനിതനായെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണ്. മുതിര്‍ന്ന നേതാക്കളായ ജയ് റാം രമേഷ്, കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജെവാലയെപ്പോലെയുള്ളവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസിനകത്ത് കമല്‍നാഥ് ഏറെക്കാലമായി അസ്വസ്ഥനായിരുന്നുവെന്നും കമല്‍നാഥുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടാത്തത് കൊണ്ടായിരുന്നോ കമല്‍നാഥ് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥനായിരുന്നത് എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങള്‍ ശരിയല്ല എന്നായിരുന്നു അടുത്തവൃത്തങ്ങളുടെ പ്രതികരണം. എന്നാല്‍ ബി.ജെ.പിയില്‍ ചേരുന്നതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

അത്തരത്തില്‍ എന്തെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ തന്നെ അക്കാര്യം ആദ്യം അറിയിക്കുന്നത് നിങ്ങളോടായിരിക്കും എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. ബിജെപിയില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മധ്യപ്രദേശ് തോല്‍വിയെ തുടര്‍ന്ന് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കുകയും രാജ്യസഭയിലേക്ക് പരിഗണിക്കാതിരിക്കുകയും ചെയ്ത നിരാശയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡല്‍ഹിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ മകനും മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയുമായ നകുല്‍നാഥ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ നിന്ന് 'കോണ്‍ഗ്രസ്' ഒഴിവാക്കിയതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

ഡല്‍ഹിയിലുള്ള കമല്‍നാഥ് ബി.ജെ.പി നേതാക്കളെ ആരെയും കണ്ടിട്ടില്ലെങ്കിലും രഹസ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് സൂചന. മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് മധ്യപ്രദേശ് ബി.ജെ.പി അദ്ധ്യക്ഷന്‍ വി.ഡി.ശര്‍മ്മ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നകുല്‍നാഥിന്റെ മണ്ഡലമായ ചിന്ത്വാരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കമല്‍നാഥ് ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയത്. നകുല്‍നാഥും ഡല്‍ഹിയിലുണ്ട്. ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതു നിഷേധിക്കാതെ എന്തുണ്ടെങ്കിലും നിങ്ങളോട് പറയുമെന്ന മറുപടിയാണ് കമല്‍നാഥ് നല്‍കിയത്. മാദ്ധ്യമ പ്രവര്‍ത്തകരോട് ആവേശം കൊള്ളേണ്ട എന്നും പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി രാഹുല്‍ ഗാന്ധി പരസ്യമായി തള്ളിപ്പറഞ്ഞതും പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതും കമല്‍നാഥിനെ അസ്വസ്ഥനാക്കിയിരുന്നു. 2020ല്‍ കമല്‍നാഥ് നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരുന്നു. അടുത്തിടെയാണ് മഹാരാഷ്ട്രയില്‍ മിലിന്ദ് ദേവ്റയും മുന്‍ മുഖ്യമന്ത്രി അശോക് ചവാനും പാര്‍ട്ടി വിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends