ഡ്രോണുകള്‍, പാരാഗൈഡുകള്‍, റിമോര്‍ട്ട് നിയന്ത്രിത മൈക്രോ ലൈറ്റുകള്‍ എന്നിവയ്ക്ക് ജമ്മുവില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി

ഡ്രോണുകള്‍, പാരാഗൈഡുകള്‍, റിമോര്‍ട്ട് നിയന്ത്രിത മൈക്രോ ലൈറ്റുകള്‍ എന്നിവയ്ക്ക് ജമ്മുവില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി . 20 ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജമ്മു ജില്ലാ മജിസ്ട്രേറ്റ് സച്ചിന്‍ കുമാര്‍ വൈശ്യ അറിയിച്ചു.'ഫെബ്രുവരി 20 വരെ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കും. ഡ്രോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ഡ് മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും' മജിസ്ട്രേറ്റ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
തീവ്രവാദികളുടെയും ദേശവിരുദ്ധ ശക്തികളേയും പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വിഐപി സന്ദര്‍ശന സമയങ്ങളില്‍ സുരക്ഷാ സേന നടത്തുന്ന പരിശോധനകളടക്കം പൂര്‍ത്തിയായി കഴിഞ്ഞു.
"
https://www.facebook.com/Malayalivartha




















