Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

12.53 കോടിയുടെ ആസ്തിയുണ്ടായിട്ടും സ്വന്തമായി കാറില്ല, പണമായി ആകെ കൈവശമുള്ളത് 90,000 രൂപ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി തന്റെ ആസ്തികളെ കുറിച്ച്‌ വെളിപ്പെടുത്തി സോണിയ ഗാന്ധി

18 FEBRUARY 2024 02:34 PM IST
മലയാളി വാര്‍ത്ത

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി തന്റെ ആസ്തികളെ കുറിച്ച്‌ വെളിപ്പെടുത്തി കോണ്‍ഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി. പത്രിക നല്‍കിയതിന് പിന്നാലെയാണ് സ്വത്ത് വിവരം പുറത്തുവന്നത്. 12.53 കോടിയുടെ ആസ്തിയാണ് സോണിയാ ഗാന്ധിയ്ക്ക് ഉള്ളത്. ഇതില്‍ 88 കിലോ വെള്ളിയും 158 പവനോളം സ്വർണവും ഉള്‍പ്പെടുന്നു. ഇറ്റലിയില്‍ പിതാവിന്റെ സ്വത്തിലുള്ള 27 ലക്ഷത്തിന്റെ വിഹിതം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സോണിയാ ഗാന്ധി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ ദേരാമണ്ഡിയില്‍ സോണിയാ ഗാന്ധിയ്ക്ക് സ്വന്തമായി കൃഷി ഭൂമിയുമുണ്ട്. അഞ്ച് വർഷം മുമ്ബുള്ളതിനേക്കാള്‍ സോണിയയുടെ ആസ്തിയില്‍ കാര്യമായ മാറ്റമില്ല. സോണിയയുടെ ആകെ സ്വത്തുക്കള്‍ 2014ല്‍ 9.28 കോടിയും 2019ല്‍ 11.82 കോടിയുമായിരുന്നു. 2014 മുതല്‍ 2019 വരെ 27.59 ശതമാനത്തിന്റെയും, 2019 മുതല്‍ 2024 വരെ 5.89 ശതമാനത്തിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളാണ് കൂടുതലായും സോണിയയുടെ പക്കലുള്ളത്. ഇതില്‍ 1.4 കിലോ സ്വര്‍ണം, 88 കിലോ വെള്ളി എന്നിവ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞതിനേക്കാള്‍ 72 ലക്ഷം രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

എംപിയുടെ ശമ്ബളം, റോയല്‍റ്റി വരുമാനം, മൂലധന നിക്ഷേപം എന്നിവയിലൂടെയാണ് വരുമാനം ലഭിക്കുന്നത്. സ്വന്തമായി കാറോ സാമൂഹിക മാധ്യമ അക്കൗണ്ടുകളോ തനിക്കില്ല. പണമായി 90,000 രൂപയാണ് കൈവശമുള്ളതെന്നും സോണിയാ ഗാന്ധി വിശദമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധി 1964-ല്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും മൂന്ന് വർഷത്തെ വിദേശ ഭാഷാ കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. 1965-ല്‍ കാംബ്രിഡ്ജിലെ ലെനോക്സ് കുക്ക് സ്‌കൂളില്‍ നിന്ന് ഇംഗ്ലീഷില്‍ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബുധനാഴ്ച്ചയാണ് സോണിയ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിന് പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സോണിയ ഗാന്ധി എഴുതിയ കത്ത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ്ബറേലിയിലെ വോട്ടര്‍മാര്‍, സ്‌നേഹം തുടരണം; ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം ഇനി മത്സരിക്കില്ലെന്നും കത്തിൽ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും റായ്ബറേലിയിലെ വോട്ടര്‍മാര്‍ കൂടെ നിന്നുവെന്ന് സോണിയ കത്തില്‍ പറയുന്നു. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ് ബറേലിയിലെ വോട്ടര്‍മാരാണ്. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തന്റെ കുടുംബത്തോടുള്ള സ്‌നേഹം മണ്ഡലത്തിലെ ജനങ്ങള്‍ തുടരും എന്നറിയാമെന്നും കത്തില്‍ പറയുന്നു.

റായ്ബറേലിയില്‍ എന്റെ കുടുംബത്തിന്റെ വേര് വളരെ ആഴത്തിലുള്ളതാണ്. ഞാനിന്നെന്തായിരിക്കുന്നോ അതിന്റെ കാരണം നിങ്ങളാണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. നിങ്ങളുടെ വിശ്വാസത്തെ ആദരിക്കാന്‍ എന്റെ പരമാവധി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിനുശേഷം നിങ്ങള്‍ക്കുവേണ്ടി നേരിട്ട് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കില്ല. എന്നാല്‍, എന്റെ ഹൃദയവും ആത്മാവും എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവും, ഹിന്ദിയിലെഴുതിയ കത്തില്‍ സോണിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (6 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (6 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (6 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (6 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (7 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (9 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (9 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (9 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (9 hours ago)

Malayali Vartha Recommends