ലഹരി കൂട്ടാൻ ശംഖുവരയന്റെ വിഷവും, ബിഗ് ബോസ് താരത്തിന്റെ നിശപാർട്ടിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തത് ഉഗ്രൻ പാമ്പുകൾ, പാർട്ടികളില്‍ വിദേശ പൗരന്മാർ അടക്കം പങ്കെടുത്തു

നിശപാർട്ടികളിൽ നിന്ന് വൻ തോതിലുള്ള ലഹരിവസ്ത്തുക്കൾ പിടികൂടാറുണ്ടെങ്കിലും ഇങ്ങനെ ഒരു സംഭവം അപൂർവ്വമായിരുക്കും. ബിഗ് ബോസ് വിജയി നടത്തിയ നിശാ പാർട്ടിയില്‍ ലഹരിക്കായി ഉപയോഗിച്ചത് ശംഖുവരന്റെ വിഷമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പാർട്ടികളില്‍ വിദേശ പൗരന്മാർ അടക്കം പങ്കെടുത്തിരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു ബിഗ്ബോസ് ഒടിടി 2 വിജയിയും യൂട്യൂബറുമായ ഇരുപത്തിയാറു വയസുകാരനായ എല്‍വിഷ് യാദവിനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടുന്നത്.
നിശാ പാർട്ടികളില്‍ പാമ്ബുകളെയും ഇവയുടെ വിഷവും വൻ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയില്‍ പാമ്ബുകളെയും ചില സാമ്ബിളുകളും പോലീസ് പിടിച്ചെടുത്തിരുന്നു. പാർട്ടി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്ബോഴാണ് റേവ് പാർട്ടിയില്‍ ലഹരിക്കായി ഉപയോഗിച്ചത് ശംഖുവരയൻ പാമ്ബിന്റെ വിഷമാണെന്ന് പരിശോധനയില്‍ തെളിഞ്ഞത്. ഇയാളിൽ നിന്നും 9 പാമ്പുകളെയാണ് പോലീസ് പിടിച്ചെടുത്തിരുന്നത്. പാമ്പുകളെ പിടികൂടി ഇവയിൽ നിന്നും വിഷം വേർത്തിരിച്ച് ഇയാൾ വൻ തുകയ്‌ക്ക് വിറ്റിരുന്നതായും പോലീസ് കണ്ടെത്തി.
ഇത്തരത്തില്‍ പാമ്ബുകളെ ഉപയോഗിച്ച് ഇയാള്‍ നേരത്തെയും യൂട്യൂബ് വീഡിയോകള്‍ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ വലിയ വ്യാപകമല്ലെങ്കിലും മുംബയ്, ഡൽഹി, ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ നിശാ ക്ളബുകളും പാർട്ടികളും ഇന്ന് സർവവസാധാരണമാണ്. മയക്കുമരുന്നിനേക്കാൾ ലഹരിപിടിപ്പിക്കുന്ന പാമ്പിൻ വിഷത്തോടാണ് ഇത്തരം പാർട്ടിയിൽ എത്തുന്നവർക്ക് കമ്പം. പാമ്പുകളുടെ വിഷഗ്രന്ഥി പുറത്തെടുക്കുന്നത് രാജ്യത്ത് കുറ്റകരമാണ്. ഏഴുവർഷംവരെ തടവ് ശിക്ഷയാണ് കുറ്റവാളിക്ക് ലഭിക്കുക. ലഹരി ഉപയോഗിക്കുന്നവരുടെ ഇടയിൽ പാമ്പിൻ വിഷം എങ്ങനെയാണ് ഇത്രയും പ്രിയപ്പെട്ടതാവുന്നത്. എത്രത്തോളം ഉത്തേജനമാണ് പാമ്പിൻ വിഷം നൽകുന്നത്?
ലഹരിക്കായി മൃഗങ്ങളുടെ ശരീരഭാഗങ്ങളെയോ ഉത്പന്നങ്ങളെയോ ഉപയോഗിക്കുന്നവരെ 'സൈക്കോനോട്ട്‌സ്' എന്നാണ് വിളിക്കുന്നത്. മദ്യത്തിൽ നിന്ന് ലഭിക്കുന്നതുപോലുള്ള ഉന്മാദം പാമ്പിൻ വിഷത്തിൽ നിന്ന് ലഭിക്കുന്നതായി ശാസ്‌ത്രീയ തെളിവുകളില്ല. എന്നാൽ പാമ്പിൻ വിഷത്തിലൂടെ നാഡീവ്യവസ്ഥയിലും ശാരീരിക പ്രക്രിയകളിലും ലഹരിയുടേത് പോലുള്ള ചില ലക്ഷണങ്ങൾ ഉണ്ടാവുന്നു. വിഷത്തിലുള്ള ന്യൂറോടോക്‌സിനുകളാണ് ഈ ലക്ഷണങ്ങൾ ഉത്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ ന്യൂറോട്രാൻസ്‌മിഷനെയും ബാധിക്കുന്നു. ലഹരിയുടേതായ ഈ ലക്ഷണങ്ങൾ ഏഴുദിവസംവരെ ശരീരത്തിലുണ്ടാവും.
പാമ്പിൻ വിഷം കൂടുതൽ ലഹരിയുള്ളതാക്കാൻ ആദ്യം പാമ്പിൽ ചില രാസവസ്‌തുക്കൾ കുത്തിവയ്ക്കുന്നു. തുടർന്ന് പാമ്പിനെക്കൊണ്ട് മനുഷ്യന്റെ നാവിലോ ചുണ്ടിലോ കടിപ്പിക്കുകയാണ് ചെയ്യുന്നത്. വിഷത്തിലെ ന്യൂറോടോക്‌സിനുകൾ നാഡീവ്യൂഹത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് നാഡീ സിഗ്നലുകളെ സ്വാധീനിക്കുകയും പേശികളുടെ ബലഹീനത, പക്ഷാഘാതം, മാനസികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. നിക്കോട്ടിൻ ഉപയോഗിക്കുന്നതിൽ നിന്ന് ലഭിക്കുന്ന അതേ ഉന്മാദമാണ് പാമ്പിൻ വിഷത്തിൽ നിന്ന് ലഭിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha




















