ഉള്ളി കയറ്റുമതി നിരോധനം കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു... നിയന്ത്രിതമായ അളവില്‍ നിശ്ചിത രാജ്യങ്ങളിലേക്ക് ഉളളി കയറ്റുമതി പുനരാരംഭിക്കും

ഉള്ളി കയറ്റുമതി നിരോധനം കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയന്ത്രിതമായ അളവില്‍ നിശ്ചിത രാജ്യങ്ങളിലേക്ക് ഉളളി കയറ്റുമതി പുനരാരംഭിക്കും.
മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഉളളി കയറ്റുമതിയ്ക്കാണ് അനുമതി. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറിഷ്യസ്, ബഹ്‌റൈന്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചെറിയ അളവില്‍ ഉള്ളി കയറ്റി അയയ്ക്കുക. കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയാണ് ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ഉളളി വില പിടിച്ചു നിര്‍ത്താനായിരുന്നു നടപടി. എന്നാല്‍ ഉളളി ഉത്പാദനം പൂര്‍വ്വ സ്ഥിതിയിലാവുകയും വില കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനമായത്.
"
https://www.facebook.com/Malayalivartha




















