Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് എതിരായ എസ്എഫ്‌ഐഒ അന്വേഷണം കർണാടക ഹൈക്കോടതി ശരി വച്ച സാഹചര്യത്തിൽ ആത്മീയാചാര്യനായ ശ്രീ എം തിരുവനന്തപുരത്ത് എത്തിയതിൽ പ്രാധാന്യമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ...

19 FEBRUARY 2024 03:45 PM IST
മലയാളി വാര്‍ത്ത

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് എതിരായ എസ്എഫ്‌ഐഒ അന്വേഷണം കർണാടക ഹൈക്കോടതി ശരി വച്ച സാഹചര്യത്തിൽ ആത്മീയാചാര്യനായ ശ്രീ എം തിരുവനന്തപുരത്ത് എത്തിയതിൽ പ്രാധാന്യമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശക്തിധരന്റെ ആരോപണം.

ശ്രീ എമ്മിന് യോഗ കേന്ദ്രം ആരംഭിക്കാൻ ആക്കുളത്തിന് അടുത്ത് പാട്ടത്തിനു പിണറായി സർക്കാർ ഭൂമി അനുവദിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്താണ് ഭൂമി അനുവദിച്ചത്. സിപിഎം-ആർഎസ്എസ് ചർച്ചക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമായാണ് ഭൂമി നൽകിയതെന്ന് ആരോപണമുയർന്നിരുന്നു.

 

 

2021 ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനം. പിന്നാലെ ഭൂമി അനുവദിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. സാങ്കേതിക സർവ്വകലാശാല ആസ്ഥാനത്തിന് സ്വന്തം ഭൂമിയെന്ന ആവശ്യം നിരന്തരം ഉയർന്നിട്ടും ഗൗനിക്കാതെയാണ് എമ്മിന് ഭൂമി നൽകിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ശക്തിധരന്റെ ആരോപണം. 'കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ പാലമായാണ് ശ്രീ എം പ്രവർത്തിച്ചിരുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് ഏറെ കോലാഹലത്തിന് വഴിവെച്ചിരുന്നു. കോൺഗ്രസ്സ് നേതാക്കൾ തന്നെ പത്രസമ്മേളങ്ങളിലൂടെ എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീ എമ്മും തമ്മിലുള്ള ബന്ധത്തിന്റെ അന്തർധാരകളും വിവാദം ഉയർത്തിയിരുന്നു. പിണറായി വിജയൻ സമ്മാനിച്ച 7 .76 ഏക്കർ സ്ഥലത്ത് പുതിയ കോംപ്ലക്സിന് തറക്കല്ലിടൽ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. കോൺഗ്രസ് ഉറക്കം നടിക്കുകയാണോ അതോ നിലപാട് മാറ്റമാണോ എന്നതാണ് വ്യക്തമാകാനുള്ളത്. എന്തെങ്കിലും മുട്ടുശാന്തി ന്യായം കണ്ടെത്തിയേക്കും.'

ജി ശക്തിധരന്റെ പോസ്റ്റിന്റെ പൂർണരൂപം:

എത്തേണ്ട സമയത്തു ശ്രീ എം എത്തി

തിരുവനന്തപുരത്ത് ആക്കുളത്തിനടുത്ത് കോടികൾ വിലവരുന്ന 7 .76 ഏക്കർ ഭൂമി എൽ ഡി എഫ് സർക്കാരിൽ നിന്ന് കൈക്കലാക്കിയ വിവാദ ആത്മീയാചാര്യൻ ശ്രീ എം തെരെഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ തന്നെ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയുടെ മകൾക്കും മറ്റും എതിരായ സാമ്പത്തിക ആരോപണം കർണാടക ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിൽ ശ്രീ എം തലസ്ഥാനത്ത് എത്തിയതിൽ വലിയ പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനാണ് ശ്രീ എം . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ പാലമായാണ് ശ്രീ എം പ്രവർത്തിച്ചിരുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് ഏറെ കോലാഹലത്തിന് വഴിവെച്ചിരുന്നു. കോൺഗ്രസ്സ് നേതാക്കൾ തന്നെ പത്രസമ്മേളങ്ങളിലൂടെ എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീ എം മ്മും തമ്മിലുള്ള ബന്ധത്തിന്റെ അന്തർധാരകളും വിവാദം ഉയർത്തിയിരുന്നു. പിണറായി വിജയൻ സമ്മാനിച്ച 7 .76 ഏക്കർ സ്ഥലത്ത് പുതിയ കോംപ്ലക്സിന് തറക്കല്ലിടൽ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. കോൺഗ്രസ് ഉറക്കം നടിക്കുകയാണോ അതോ നിലപാട് മാറ്റമാണോ എന്നതാണ് വ്യക്തമാകാനുള്ളത്. എന്തെങ്കിലും മുട്ടുശാന്തി ന്യായം കണ്ടെത്തിയേക്കും.

ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്റർ സ്ഥാപിക്കാൻ അനുവദിച്ച നാല് ഏക്കർ ഭൂമി് പ്രതിവർഷം 34.96 ലക്ഷം രൂപയ്ക്കാണ് പാട്ടത്തിന് നൽകിയത്. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്ക്കൽ വില്ലേജിൽ ഹൗസിങ് ബോർഡിന്റെ സ്ഥലമാണ് പാട്ടത്തിന് നൽകിയത്. 15 ഏക്കറിനാണ് ഫൗണ്ടേഷൻ അപേക്ഷ നൽകിയത്. ഹൗസിങ് ബോർഡിന്റെ കൈവശമുള്ള 7.76 ഏക്കറിൽ 2 ഏക്കർ യു.എ.ഇ കോൺസുലേറ്റ്, വിദേശ് ഭവൻ എന്നിവയ്ക്കായി ഫെബ്രുവരി അഞ്ചിന് നൽകിയിരുന്നു.ഒരു ആറിന് ( 2.47സെന്റ് ) 10.8 ലക്ഷം രൂപ നിരക്കിൽ 17.48 കോടി രൂപയാണ് സ്ഥലത്തിന് വില കണക്കാക്കിയത്. ഇതിന്റെ രണ്ട് ശതമാനമാണ് പ്രതിവർഷം പാട്ടത്തുകയായി നൽകേണ്ടത്. റവന്യൂ വകുപ്പിന്റെ നോട്ടില്ലാതെ ഔട്ട് ഒഫ് അജൻഡയായാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

സിപിഎമ്മിനും ആർ.എസ്.എസിനുമിടയിലെ കണ്ണി എന്ന നിലക്കാണ് യോഗ ഫൗണ്ടേഷന് ഭൂമി നൽകിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ശ്രീ എം നേരത്തെ പ്രതികരിച്ചിരുന്നു. വിവാദത്തെക്കുറിച്ചറിഞ്ഞപ്പോൾ ഈ ഭൂമി വേണ്ടെന്നു വച്ചാലോ എന്നു വരെ തോന്നിപ്പോയി. പിന്നെയാലോചിച്ചപ്പോൾ അതിലർഥമില്ലെന്ന് മനസ്സിലായി. ഞങ്ങൾ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. ഞങ്ങൾക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡൽഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാൽ കേരളത്തിൽ ഇല്ല. ജനിച്ചു വളർന്ന നാട്ടിൽ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്.

തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അപേക്ഷ നൽകിയത്. ഒരു സ്ഥലം കിട്ടിയാൽ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂ. ഭൂമി അനുവദിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു സന്ദേശമയച്ചു.

തനിക്ക് ചെറുപ്പത്തിൽ കമ്മ്യൂണിസത്തോട് അടുപ്പമുണ്ടായിരുന്നു. ഇ.എം.എസിനോട് വലിയ ബഹുമാനമായിരുന്നു. പിന്നീട് ഇതേ ബഹുമാനം വിവേകാനന്ദനോടും ഉണ്ടായി. വിവേകാനന്ദന്റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് ഞാൻ. ആർ.എസ്.എസിലും സിപിഎമ്മിലുമുള്ളവരെ തനിക്കറിയാം. എന്നാൽ പിന്നെ എന്തുകൊണ്ട് സമാധാനം കൊണ്ടുവരാൻ ഒരു ശ്രമം നടത്തിക്കൂടാ എന്നതായിരുന്നു ചിന്ത -ശ്രീ എം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 

 

ശ്രീഎമ്മിന്റെ കാർമികത്വത്തിൽ പിണറായി വിജയൻ ആർ.എസ്.എസിന്റെ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഇകണോമിക് ടൈംസിന്റെ ന്യൂഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച The RSS And The Making of The Deep Nation എന്നപുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ ചർച്ചകൾക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പൊടുന്നനെ സിപിഎം-ആർഎസ്എസ് സംഘട്ടനങ്ങൾ അവസാനിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (6 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (6 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (6 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (6 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (7 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (9 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (9 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (9 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (9 hours ago)

Malayali Vartha Recommends