സിനിമയെ വെല്ലും കൊലപാതക പരമ്പര... സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായി 42 കാരന്‍ നടത്തിയ കൊലപാതകങ്ങള്‍

ചെന്നൈയില്‍ സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായി 42 കാരന്‍ നടത്തിയ അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുന്നതിനിടെ അറസ്റ്റില്‍. ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ എന്ന 42-കാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഇയാള്‍ അഞ്ച് പേരെ കൊലപ്പെടുത്തുകയും, ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുകയും ചെയ്തത്. 2012-ലാണ് സുരേഷ് കുമാറിന്റെ സഹോദരന്‍ കൊല്ലപ്പെടുന്നത്. ഇതിന് പ്രതികാരമായാണ് അന്നത്തെ കേസിലെ പ്രതികളില്‍ ഓരോരുത്തരെയായി ഇയാള്‍ വക വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.
2012-ല്‍ ആറംഗ സംഘത്തിന്റെ ആക്രമണത്തിലാണ് സുരേഷ് കുമാറിന്റെ സഹോദരന്‍ വിജയകുമാര്‍ കൊല്ലപ്പെടുന്നത്. കുപ്പന്‍, ദുരൈദാസ്, ചന്ദ്രു, ശേഖര്‍, നിത്യാനന്ദം, വെങ്കടേശന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സഹോദരന്റെ മരണത്തിന് പിന്നാലെ പ്രതികളിലോരോരുത്തരെയായി കൊലപ്പെടുത്താന്‍ സുരേഷ് തീരുമാനിച്ചു. വിജയകുമാര്‍ കൊല്ലപ്പെട്ട അതേവര്‍ഷം തന്നെയാണ് കേസിലെ ഒന്നാം പ്രതിയായ കുപ്പനെ സുരേഷ് കുമാര്‍ കൊലപ്പെടുത്തുന്നത്. ഇയാളുടെ കാര്‍ തടഞ്ഞുനിര്‍ത്തി കുപ്പനെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തി.
ഇതിനുശേഷം 2014-ലായിരുന്നു സുരേഷ് രണ്ടാമത്തെ കൊലപാതകം നടത്തുന്നത്. പ്രതികളിലൊരാളായ ദുരൈദാസിനെയാണ് രണ്ടാമതായി ഇയാള്‍ കൊലപ്പെടുത്തിയത്. ഇതേവര്‍ഷംതന്നെ മറ്റൊരു പ്രതിയായ നിത്യാനന്ദത്തിനേയും അദ്ദേഹത്തിന്റെ വീടിന്റെ പുറത്തുവെച്ച് സുരേഷ് കൊലപ്പെടുത്തി. 2015-ല്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ നാലാമനായ ചന്ദുവിനെ സുരേഷ് ചെന്നൈയില്‍ വെച്ച് കൊലപ്പെടുത്തി. 2016-ല്‍ ശേഖറിനെയും ഇയാള്‍ കൊല ചെയ്തു.
ഈ അഞ്ചു കേസുകളിലും സുരേഷ് കുമാര്‍ അറസ്റ്റിലായിരുന്നു. ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുമ്പോഴാണ് ഇപ്പോള്‍ സുരേഷ് കുമാര്‍ വീണ്ടും പൊലീസ് പിടിയിലാകുന്നത്. വിജയകുമാര്‍ കൊലക്കേസിലെ ആറാമത്തെ പ്രതിയായ വെങ്കടേശന്‍ നാമക്കലില്‍ ഒളിവിലായിരുന്നു. ഇതേസ്ഥലത്ത് സുരേഷ് കുമാറും നിരീക്ഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha




















