സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം തള്ളി കര്‍ഷക സംഘടനകള്‍

സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം തള്ളി കര്‍ഷക സംഘടനകള്‍. ബുധനാഴ്ച മുതല്‍ ഡല്‍ഹിയിലേക്ക് തുടരുമെന്ന് പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങള്‍ക്കിടയിലെ ശംഭു അതിര്‍ത്തിയില്‍ കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥേര്‍ .
ഞായറാഴ്ച രാത്രി ചണ്ഡിഗഢില്‍ കര്‍ഷക നേതാക്കളുമായി നാലാംവട്ട മന്ത്രിതല ചര്‍ച്ച നടന്നിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങള്‍ എന്നിവ അഞ്ചു വര്‍ഷത്തേക്ക് പഴയ താങ്ങുവിലയില്‍ വാങ്ങാമെന്നായിരുന്നു നിര്‍ദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ കര്‍ഷക സംഘടനകളുടെ പൊതുസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച കുറ്റപ്പെടുത്തിയിരുന്നതിനു പിന്നാലെയാണ് സമരം തുടരുന്നതായുള്ള പ്രഖ്യാപനം.
രണ്ടോ മൂന്നോ ഇനങ്ങള്‍ക്ക് മാത്രം താങ്ങുവിലയെന്ന നിലപാട് ചില കര്‍ഷകരെ മാത്രം സഹായിക്കുന്നതാണെന്നും മറ്റുള്ളവരെ പ്രയാസത്തിലാക്കുമെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
"
https://www.facebook.com/Malayalivartha




















