പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജമ്മുവില്‍ സുരക്ഷ ശക്തമാക്കി...30,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജമ്മുവില്‍ സുരക്ഷ ശക്തമാക്കി...30,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പൊതുസമ്മേളനം നടക്കുന്ന ജമ്മു മൗലാന സ്റ്റേഡിയം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. വിദ്യാഭ്യാസം, റെയില്‍വേ, വ്യോമയാനം, ഉപരിതലഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് 209 പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. പുതുതായി സംസ്ഥാനസര്‍ക്കാരിലേക്ക് നിയമിക്കപ്പെട്ട 1500 ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ഉത്തരവും മോദി കൈമാറും.
പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡ്രോണ്‍, ആളില്ലാ വിമാനം, പാരാഗ്ലൈഡിങ് എന്നിവയ്ക്ക് താത്കാലിക നിരോധനമേര്‍പ്പെടുത്തി. വാഹനപരിശോധന ശക്തമാക്കി. കൂടുതല്‍ സുരക്ഷാസേനയെയും വിന്യസിച്ചു. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍.
https://www.facebook.com/Malayalivartha




















