അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി, ഭാരത് ജോഡ് ന്യായ് യാത്രക്കിടെയാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്, കോടതി ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ഗാന്ധി കോടതിയില്‍ നിന്നും മടങ്ങി

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുല്‍ത്താന്‍പൂര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഭാരത് ജോഡ് ന്യായ് യാത്രക്കിടെയാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ഗാന്ധി കോടതിയില്‍ നിന്നും മടങ്ങി.
2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നല്‍കിയത്.
അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. നേരത്തെ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിട്ടുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha




















