അന്ന് കൈയ്യിലുണ്ടായിരുന്നത് 300 രൂപ... ഇന്ന് കൈയ്യിലുള്ളത് 200 കോടി... ചിനു കലയുടെ ജീവിതയാത്ര യുവതലമുറയ്ക്ക് ഒരു പ്രോത്സാഹനം തന്നെ

മുംബൈ സ്വദേശിനി ചിനു കല ഇന്ന് കോടികള്‍ മൂല്യമുള്ള ആഭരണ കമ്പനിയുടെ ഉടമയാണ്. ഈ കമ്പനി മുതലാളി വരെയെത്താന്‍ ചിനു കലയ്ക്ക് കുടുംബ സ്വത്തോ വലിയ ബാങ്ക് ബാലന്‍സോ ഒന്നും തന്നെ ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് 300 രൂപ മാത്രം. ഈ 300 രൂപയില്‍ നിന്ന് 200 കോടി വരെ ചിനു കലയെത്തിയത് അവരുടെ കഠിന പരിശ്രമം കൊണ്ട് തന്നെയാണ്.
15 വയസില്‍ വീട്ടിലെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെട്ട് കൈയ്യില്‍ ഒരു ജോഡി വസ്ത്രവും 300 രൂപയുമായി ഇറങ്ങിയ ചിനു കല അന്നൊക്കെ തലചായ്ച്ചിരുന്നത് മുംബൈ റയില്‍വെ സ്റ്റേഷനിലായിരുന്നു. നിലനില്‍പ്പിനായി ദിവസം വെറും 20 രൂപ വേതനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തു തുടങ്ങിയതാണ് ചിനു കല. വീടുവിട്ടിറങ്ങുമ്പോഴും ഓരോ തവണ കഷ്ടപ്പാടിന്റെ കയ്പ്പുനീരു കുടിക്കുമ്പോഴും മുന്നോട്ട് പോകാന്‍ ചിനുവിന് ശക്തിപകര്‍ന്നത് അവളുടെ അതിജീവിക്കാനുള്ള കഠിനമായ ദൃഢനിശ്ചയമായിരുന്നു.
തനിക്ക് എവിടെ നിന്നാണ് ധൈര്യം കിട്ടിയതെന്ന് ഇന്ന് ചോദിച്ചാല്‍, യഥാര്‍ഥത്തില്‍ ഉത്തരമില്ലെന്നും എന്തെങ്കിലും ചെയ്യണമെന്നും അതിന് തനിക്കാവുമെന്ന വിശ്വാസവുമാണ് ഇത്രയും നാള്‍ മുന്നോട്ട് നയിച്ചതെന്ന് ചിനു കല പറയുന്നു. രണ്ടു ജോഡി വസ്ത്രങ്ങളും ഒരു ജോടി ചെരിപ്പും മാത്രമേ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കൈയ്യില്‍ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ രണ്ടു ദിവസം ആകെ പേടിച്ചു പോയി. റയില്‍വേ സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയ ആ ദിനങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും അവിടെ നിന്നും തനിക്ക് ജീവിക്കണമെന്ന് തോന്നുകയും അതിനായി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുകയുമായിരുന്നുവെന്ന് ചിനു.
പിന്നീട് എട്ട് വര്‍ഷത്തോളം ചിനു വിവിധ ജോലികള്‍ ചെയ്തു. 2004-ല്‍, ബെംഗളൂരുവില്‍ വച്ച് വിവാഹിതയായി. തുടര്‍ന്ന് അവളുടെ സുഹൃത്തുക്കളുടെ ഒരുപാട് പ്രേരണകള്‍ക്ക് ശേഷം, ചിനു ഒരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുകയും അവിടെ ഫൈനല്‍ വരെ എത്തുകയും ചെയ്തു. എന്നാല്‍ തന്റെ മേഖല അതല്ലെന്ന് തിരിച്ചറിഞ്ഞ അവര്‍ മോഡലിംഗ് വ്യവസായത്തിലേക്ക് പ്രവേശിക്കുകയും അതിനുശേഷം പ്രശസ്ത കോര്‍പ്പറേറ്റ് സ്ഥാപനമായ ഫോണ്ടെ കോര്‍പ്പറേറ്റ് സൊല്യൂഷന്‍സിലൂടെ സംരംഭക യാത്ര ആരംഭിക്കുകയും ചെയ്തു. ഇന്ന് 200 കോടി മൂല്യമുള്ള ആഭരണ കമ്പനിയുടെ ഉടമയാണ് ചിനു കല.
https://www.facebook.com/Malayalivartha





















