Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

വരുന്ന ഏതാനും ദിവങ്ങൾക്കുള്ളിൽ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം,.. മാർച്ച് 10ന് തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം തുടങ്ങുമെന്നും ഇസ്രയേൽ.... ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്....

20 FEBRUARY 2024 07:09 PM IST
മലയാളി വാര്‍ത്ത

വരുന്ന ഏതാനും ദിവങ്ങൾക്കുള്ളിൽ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം, മാർച്ച് 10ന് തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം തുടങ്ങുമെന്നും ഇസ്രയേൽ. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

ഒക്ടോബർ 7ന് രാജ്യത്തുണ്ടായ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയവരെ റമദാന് മുമ്പ് ഹമാസ് വിട്ടയച്ചില്ലെങ്കിൽ റാഫയടക്കം ഗാസയിലെമ്പാടും പോരാട്ടം പടരുമെന്ന് ഇസ്രയേലിലെ യുദ്ധകാല ക്യാബിനറ്റിലെ അംഗമായ ബെന്നി ഗാന്റ്സ് പറഞ്ഞു.

മാർച്ച് 10നാണ് ഇത്തവണ വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നത്. ഗാസ മുനമ്പിൽ ശേഷിക്കുന്ന ഹമാസിന്റെ ഏക ശക്തികേന്ദ്രം റാഫയാണെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ, വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെത്തിയവർ അടക്കം 14 ലക്ഷത്തോളം മനുഷ്യർ ഇവിടുത്തെ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്നു.

 

 

ഇസ്രയേലിന്റെ കരയാക്രമണം മതിയായ ഭക്ഷണവും വെള്ളവും ചികിത്സയുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന റാഫയിലെ ജനങ്ങൾക്ക് താങ്ങാനാകില്ലെന്നും ഭയാനകമായ മാനുഷിക ദുരന്തമുണ്ടാകുമെന്നും യു.എസ് അടക്കം മുന്നറിയിപ്പ് നൽകുന്നു. സാധാരണക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

 ലൂലക്കെതിരെ ഇസ്രയേൽ

ഗാസയിൽ ഹമാസിനെതിരെയുള്ള തങ്ങളുടെ ആക്രമണങ്ങളെ നാസി ക്രൂരതകളുമായി താരതമ്യം ചെയ്ത ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലുല ഡ സിൽവയ്ക്കെതിരെ ഇസ്രയേൽ.

ലൂലയെ രാജ്യത്തിന് ' അസ്വീകാര്യനായ വ്യക്തി'യായി ( പേഴ്സൊണ നോൺ ഗ്രാറ്റ ) പ്രഖ്യാപിക്കുന്നതായും പരാമർശം പിൻവലിക്കാതെ ഇത് നീക്കില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.

ലൂലയുടേത് തീർത്തും ജൂതവിരുദ്ധ പരാമർശമാണെന്നും കൂട്ടിച്ചേർത്തു. ബ്രസീൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. പരാമർശം ലജ്ജാകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.

ഗാസയിൽ നടക്കുന്നത് യുദ്ധമല്ല വംശഹത്യയാണെന്നും ഹിറ്റ്ലർ ജൂതരോട് ചെയ്ത ക്രൂരതകൾക്കും ഹോളോകോസ്റ്റിനും തുല്യമാണിതെന്നും ലൂല പറഞ്ഞിരുന്നു. ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കായി എത്യോപ്യയിലെ അഡിസ് അബാബയിൽ എത്തിയപ്പോഴായിരുന്നു ലൂലയുടെ പ്രതികരണം.

 


ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറിൽ എത്തണമെന്നും ഉടൻ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലിൽ കൂറ്റൻ പ്രകടനങ്ങൾ. തെൽ അവീവിലും അൽ ഖുദ്സിലുമാണ് ആയിരങ്ങൾ സർക്കാറിനെതിരെ ശനിയാഴ്ച രാത്രി തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഗസ്സയിൽ തുടരുന്ന ആക്രമണത്തിനിടയിലും ഇത്തരത്തിൽ എല്ലാ ശനിയാഴ്ചയും ഇസ്രായേലിൽ പ്രതിഷേധക്കാർ തെരുവുകൾ കീഴടക്കാറുണ്ട്.

ആയിരക്കണക്കിന് പേർ തെൽ അവീവിലും ഹൈഫയിലും നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തു. നെതന്യാഹു രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സമരക്കാർ ഉന്നയിച്ചു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നേതൃത്വവുമായി ചർച്ച വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഏകദേശം 3000 പേരാണ് ഹൈഫയിലെ ഹോറേവ് തെരുവിൽ പ്രകടനം നടത്തിയത്. ഉടൻ തെരഞ്ഞെടുപ്പ് വേണം എന്നെഴുതിയ ബാനറുകളുമേന്തിയാണ് സമരക്കാർ മാർച്ച് നടത്തിയത്. ബന്ദികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അയലോൺ റോഡ് ഉപരോധിക്കുകയും തീയിടുകയും ചെയ്തു. പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.

പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് പ്രതിഷേധക്കാരുടെ പ്രസംഗങ്ങളോടെയായിരുന്നു പ്രകടനം ആരംഭിച്ചത്. തുടർന്ന് പാരീസ് സ്‌ക്വയറിലെത്തി. ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് പുറത്തും പ്രതിഷേധിച്ചു.

ബന്ദി മോചന ചർച്ചകൾ അവഗണിക്കുന്ന നെതന്യാഹുവിന്റെ നടപടിയെ സമരക്കാർ എതിർത്തു. ചർച്ചകൾ നടക്കുന്ന കെയ്‌റോയിലേക്ക് ഇസ്രായേലി പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് തീരുമാനവും പ്രതിഷേധത്തിന് കാരണമായി.

‘സർക്കാർ ഞങ്ങളോട് സംസാരിക്കുന്നു, അവർ ഞങ്ങളെ കണ്ടുമുട്ടുന്നു, ഞങ്ങൾ അവരുടെ പ്രഥമ പരിഗണനയാണെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഞാൻ ചോദിക്കുന്നു, ബന്ദികൾ എവിടെയാണ്, എന്തുകൊണ്ടാണ് അവർ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ലാത്തത്?’ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും കൂട്ടായ്മയിലെ അംഗം ടോം ബർകായ് ചോദിച്ചു.

‘മിസ്റ്റർ നെതന്യാഹു, പ്രധാനമന്ത്രിയെന്ന നിലയിൽ നിങ്ങളെ ഞങ്ങൾക്കറിയാം, വർഷങ്ങളായി നിങ്ങൾ എന്റെ പ്രധാനമന്ത്രിയാണ്. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ, അത് എങ്ങനെ യാഥാർത്ഥ്യമാക്കണമെന്ന് നിങ്ങൾക്കറിയാം. എന്നാൽ, ഇപ്പോൾ നിങ്ങൾ എവിടെയാണ്?- ടോം ബർകായ് ആവർത്തിച്ചു.

‘ഒരു പ്രതിനിധിയെ കെയ്‌റോയിലേക്ക് അയക്കാതിരിക്കാൻ പ്രധാനമന്ത്രിക്കും യുദ്ധമന്ത്രിക്കും എന്ത് അവകാശമുണ്ട്? ബന്ദികളാക്കിയ 134 പേരിൽ പ്രധാനമന്ത്രിയുടെ മകനോ മുതിർന്ന മന്ത്രിയുടെ മകളോ ഇല്ല എന്നതാണ് പ്രശ്‌നം. ഇസ്രായേൽ ജനത മാത്രമാണ് ബന്ദികളായിരിക്കുന്നത്’ -ഹമാസ് ബന്ദിയാക്കിയ സൈനികൻ ഇറ്റായ് ചെന്നിന്റെ പിതാവ് റൂബി ചെൻ പറഞ്ഞു.

 

 

ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹുവിന്റെ ഭരണകൂടത്തിന്മേൽ സമ്മർദ്ദം വർധിക്കുകയാണ്. പ്രത്യേകിച്ചും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പല ബന്ദികളും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ.

ഗസ്സസയിലെ തങ്ങളുടെ ബന്ധുക്കൾക്ക് എന്ത് സംഭവിക്കുമെന്നും ഹമാസുമായുള്ള ചർച്ചകളുടെ ഭാവിയെക്കുറിച്ചും അറിയാൻ വെള്ളിയാഴ്ച ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവുമായും യുദ്ധ കാബിനറ്റുമായും അടിയന്തര ചർച്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിക്കുകയാണ് സർക്കാർ.

സമ്പൂർണ വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് നെതന്യാഹു പറയുന്നത്. ഹമാസിനെ സൈനികമായി പരാജയപ്പെടുത്താതെ ഇത് നേടാനാവില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗസ്സയുടെ തെക്കേ അറ്റത്തുള്ള റഫയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (6 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (6 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (6 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (6 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (6 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (6 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (6 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (7 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (8 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (9 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (9 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (9 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (9 hours ago)

Malayali Vartha Recommends