കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പരിഹാര നിര്‍ദ്ദേശങ്ങള്‍ തള്ളിയ കര്‍ഷക സംഘടനകള്‍ ഡല്‍ഹി ചലോ പ്രക്ഷോഭം ഇന്ന് പുനരാംരംഭിക്കും...നൂറുകണക്കിന് ട്രാക്ടറുകളിലും ട്രോളികളിലുമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഹരിയാന - പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ തുടരുന്നത്

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പരിഹാര നിര്‍ദ്ദേശങ്ങള്‍ തള്ളിയ കര്‍ഷക സംഘടനകള്‍ ഡല്‍ഹി ചലോ പ്രക്ഷോഭം ഇന്ന് പുനരാംരംഭിക്കും...നൂറുകണക്കിന് ട്രാക്ടറുകളിലും ട്രോളികളിലുമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഹരിയാന - പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ തുടരുന്നത്.
രാവിലെ 11ന് ഡല്‍ഹിക്ക് നീങ്ങുമെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പന്‍ഥേര്‍ വ്യക്തമാക്കി. അതിര്‍ത്തി മേഖല ഒന്നാകെ ഹരിയാന പൊലീസ് സീല്‍ ചെയ്തിരിക്കുന്നു.കേന്ദ്രസേന, ദ്രുതകര്‍മ സേന തുടങ്ങി വന്‍സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.
കിടങ്ങുകള്‍, റോഡില്‍ ആണികള്‍, കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍, കണ്ണീര്‍വാതകം പ്രയോഗിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ തുടങ്ങി യുദ്ധസമാനമായ അന്തരീക്ഷമാണ് അതിര്‍ത്തികളിലുള്ളത്. അതിനിടെ. ഇന്നലെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഞായറാഴ്ച ചണ്ഡിഗറില്‍ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നിത്യാനന്ദ് റായ്, അര്‍ജുന്‍ മുണ്ട എന്നിവര്‍ കര്‍ഷക നേതാക്കളുമായി നാലാം റൗണ്ട് ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല.ചില വിളകള്‍ക്ക് മാത്രം താങ്ങുവില ഉറപ്പാക്കാമെന്ന കേന്ദ്രനിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അനുരഞ്ജന ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















