മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു... 95 വയസായിരുന്നു, ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലായിരുന്നു അന്ത്യം

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് അന്ത്യം. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായാണ് അറിയപ്പെടുന്നത്. രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്.
ബോംബെ ഹൈക്കോടതി അഭിഭാഷകനായാണ് പ്രാക്ടീസ് ആരംഭിച്ചത്. 1971 മുതല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ഫാലി എന് നരിമാന്‍. ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
19 വര്‍ഷം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1972 മുതല്‍ 75വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. രാജ്യസഭാ നോമിനേറ്റഡ് അംഗമായിരുന്നു.സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിംഗ്ടണ്‍ നരിമാന്‍ മകനാണ്.
https://www.facebook.com/Malayalivartha





















