തിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി...

തിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. നിലവില്‍ കാസര്‍കോട്ടു നിന്നു രാവിലെ 7നു പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരുവില്‍ നിന്ന് രാവിലെ 6.15നു പുറപ്പെടും.
മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റമില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക.
മംഗളൂരു വരെയുള്ള സര്‍വീസ് എന്നുമുതലാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
തീയതി അറിയിച്ചിട്ടില്ലെങ്കിലും മംഗളൂരുവില്‍ പുതിയ പ്ലാറ്റ്ഫോമുകളുടെ പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ വൈകാതെ തീരുമാനം നടപ്പാക്കിയേക്കും.
"
https://www.facebook.com/Malayalivartha





















