മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ലോക്സഭാ മുന്‍ സ്പീക്കറുമായിരുന്ന മനോഹര്‍ ജോഷി അന്തരിച്ചു... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ലോക്സഭാ മുന്‍ സ്പീക്കറുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 1995-99 കാലഘട്ടത്തിലായിരുന്നു മനോഹര്‍ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവാണ്.
വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി. 1937 ഡിസംബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ റയ്ഗാഡ് ജില്ലയിലായിരുന്നു മനോഹര്‍ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹര്‍ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
1995-99 കാലഘട്ടത്തിലായിരുന്നു മനോഹര്‍ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹര്‍ ജോഷി. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ ജോഷി 2002-04 കാലഘട്ടത്തിലാണ് സ്പീക്കര്‍ സ്ഥാനം വഹിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha





















