ദില്ലി ചലോ മാര്‍ച്ച് തല്‍കാലം തുടരില്ലെന്ന് ചില കര്‍ഷക നേതാക്കള്‍... കൊല്ലപ്പെട്ട ശുഭ് കിരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കും

ദില്ലി ചലോ മാര്‍ച്ച് തല്‍കാലം തുടരില്ലെന്ന് ചില കര്‍ഷക നേതാക്കള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാനാണ് തീരുമാനം. കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കും എന്ന് കര്‍ഷക നേതാക്കള്‍. കൊല്ലപ്പെട്ട ശുഭ് കിരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കും. എഫ്ഐആര്‍ പോലും കേസില്‍ രജിസ്റ്റര്‍ ചെയ്തില്ല, യുവ കര്‍ഷകന് നീതി നേടിയെടുക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരും.
കൊലപാതക കുറ്റം ചുമത്തി ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒരു കോടി സഹായധനം വാഗ്ദാനം കര്‍ഷക നേതാക്കളും കര്‍ഷകന്റെ കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്ഐആര്‍ ആണെന്നാണ് ഇവരുടെ നിലപാട്.
https://www.facebook.com/Malayalivartha





















